ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു

ചെറുപുഴ: തിരുമേനി എസ്.എന്‍.ഡി.പി സ്‌കൂളിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ടാപ്പിങ് തൊഴിലാളിയായ ഗൃഹനാഥന്‍ മരിച്ചു. പ്രാപ്പൊയില്‍ പെരുന്തടത്തെ ഊന്നുപാലത്തിങ്കല്‍ സിബി തോമസ് (50) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം. താബോര്‍ ഭാഗത്തുനിന്നും വരുകയായിരുന്ന സിബി സഞ്ചരിച്ച പള്‍സര്‍ ബൈക്കും തിരുമേനിയില്‍നിന്നും മരുതുംപാടിയിലേക്ക് പോവുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സിബിക്ക് ഗുരുതരമായി പരിക്കേറ്റു. നാട്ടുകാര്‍ ഉടന്‍ ചെറുപുഴയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സാനിയ (നഴ്‌സ്). മക്കള്‍: ആല്‍വിന്‍, എബിന്‍, അനീസ (മൂവരും വിദ്യാര്‍ഥികള്‍). Siby Thomas (50) accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.