ചാത്തമംഗലം: കോഴിക്കോട് എൻ.ഐ.ടി പൂർവവിദ്യാർഥി സംഘടനയായ എൻ.ഐ.ടി.സി.എ.എ കൊച്ചിൻ ചാപ്റ്റർ 2022ലെ അവാർഡുകൾ സമ്മാനിച്ചു. കൊച്ചി ആർ.ഇ.സി.സി.എ.എ ക്ലബിൽ സംഘടിപ്പിച്ച പരിപാടിയിൽ അവാർഡുകൾ നൽകി. കേരളത്തിലെ ഏറ്റവും മികച്ച എൻജിനീയറിങ് അധ്യാപകനുള്ള പ്രഫ. കെ.എം. ബഹാവുദ്ദീൻ അവാർഡ് ഡോ. പി.എസ്. സതീദേവിക്ക് (പ്രഫസർ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് ആൻഡ് ഡെപ്യൂട്ടി ഡയറക്ടർ എൻ.ഐ.ടി കോഴിക്കോട്) നൽകി. ഡോ. എം.എസ്. രാജശ്രീയാണ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും മെമന്റോയും കൈമാറിയത്. കേരളത്തിലെ എൻജിനീയറിങ്ങിലും സാങ്കേതികതയിലും മികച്ച ഡോക്ടറൽ തീസിസിനുള്ള അവാർഡ് ഡോ. പി. ശരണ്യക്ക് ലഭിച്ചു. മെമന്റോയും പ്രശസ്തിപത്രവും 10,000 രൂപയും ഡോ. പ്രസാദ് കൃഷ്ണ കൈമാറി. എൻ.ഐ.ടി കോഴിക്കോട്ടെ മികച്ച ഔട്ട്‌ഗോയിങ് വിദ്യാർഥിക്കുള്ള ജുസ്സെ ഗോൾഡ് മെഡൽ ഗായത്രി സന്ദീപിന് ലഭിച്ചു. സ്വർണമെഡലും പ്രശസ്തിപത്രവും ഡോ. എം.എസ്. രാജശ്രീ കൈമാറി. സംഘടനയുടെ ഭാരവാഹികളായ ഡാറിൽ ആൻഡ്രൂ, ജേക്കബ് കുര്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.