വിലക്കയറ്റത്തിനെതിരെ യു.ഡി.എഫ് പ്രക്ഷോഭം

കൊടുവള്ളി: ഇന്ധന- പാചകവാതക വിലക്കയറ്റത്തിനും കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കുമെതിരെ മേയ് 20ന് വൈകീട്ട് ഏഴ് കേന്ദ്രങ്ങളിൽ ധർണ നടത്താൻ യു.ഡി.എഫ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ആറു പഞ്ചായത്ത് ആസ്ഥാനങ്ങളിലും കൊടുവള്ളി മുനിസിപ്പാലിറ്റി ആസ്ഥാനത്തുമാണ് സായാഹ്ന ധർണകൾ നടത്തുന്നത്. യോഗം മുൻ എം.എൽ.എ വി.എം.ഉമ്മർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എ. അരവിന്ദൻ അധ്യക്ഷത വഹിച്ചു. കൺവീനർ ടി.കെ. മുഹമ്മദ്, ഡി.സി.സി സെക്രട്ടറിമാരായ പി.സി. ഹബീബ് തമ്പി, പി.പി. കുഞ്ഞായിൻ, സി.ടി. ഭരതൻ, ചോലക്കര മുഹമ്മദ്, ടി.കെ.പി. അബൂബക്കർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.