കോഴിക്കോട്: നിർമാണത്തിനിടെ കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകൾ തകർന്നുവീണതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുന്ദമംഗലം അസംബ്ലി പ്രസിഡന്റ് സുജിത്ത് കാഞ്ഞോളി കലക്ടർക്ക് പരാതി നൽകി. അതിദുഷ്കരമായ സ്ലാബ് ലാൻഡിങ് നടത്തുമ്പോൾ ചുമതലയുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനും സ്ഥലത്തുണ്ടായിരുന്നില്ല. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. തുരുമ്പിനെ പ്രതിരോധിക്കാൻ കഴിയുന്ന ഇരുമ്പുകമ്പികളല്ല കരാർ ഏറ്റെടുത്തിട്ടുള്ള യു.എൽ.സി.സി നിർമാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത്. പാലത്തിന്റെ കൂളിമാട് ഭാഗത്ത് അശ്രദ്ധമായാണ് പ്രവൃത്തികൾ നടത്തുന്നത്. നിർമാണം നടക്കുന്ന ഫിറ്റ്നസ് ഇല്ലാത്ത പാലത്തിന് അടിയിലാണ് തൊഴിലാളികൾ താമസിക്കുന്നത്. ഇതെല്ലാം കരാർ ഏറ്റെടുത്ത കമ്പനിയുടെ വീഴ്ചകളായാണ് പ്രദേശം സന്ദർശിച്ചതിൽനിന്ന് വ്യക്തമായത്. കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി പാലംപണി വേഗത്തിൽ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുനൽകണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.