ചെറുവത്തൂർ: ചീമേനി കാക്കടവിലെ . മാവിലാക്കടപ്പുറം വെളുത്ത പൊയ്യയിലെ കെ.സി. ഷുക്കൂറിന്റെ മകൻ വി. ബിലാൽ (17) ആണ് മരിച്ചത്. കാടങ്കോട് ഗവ. ഫിഷറീസ് ഹയർ സെക്കൻഡറിയിലെ പ്ലസ് ടു കോമേഴ്സ് വിദ്യാർഥിയാണ്. കാക്കടവ് പുഴയുടെ കൈത്തോടായി ഒഴുകുന്ന അറുകര കളിയളംകുണ്ടിലെ വെള്ളക്കെട്ടിൽ വീണാണ് മരണം. തിങ്കളാഴ്ച കമ്പ്യൂട്ടർ അപ്ലിക്കേഷൻ പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ബിലാൽ ഉച്ച കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം കാക്കടവിൽ എത്തുകയായിരുന്നു. ഉച്ചക്ക് 3.30ഓടെ രണ്ടാൾ പൊക്കത്തിൽ വെള്ളമുള്ള വെള്ളക്കെട്ടിൽ എട്ടു പേരാണ് കുളിക്കാനിറങ്ങിയത്. ബിലാൽ ഏറെനേരം കഴിഞ്ഞിട്ടും പുറത്തേക്ക് വരാതായപ്പോൾ കുട്ടികൾ കരയാൻ തുടങ്ങി. കരച്ചിൽ കേട്ട് എത്തിയ നാട്ടുകാർ അര മണിക്കൂറോളം തിരഞ്ഞ ശേഷമാണ് കണ്ടെത്തിയത്. ഉടൻ പാടിയോട്ട് ചാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മികച്ച ഗായകൻകൂടിയായിരുന്നു ബിലാൽ. ബീച്ചാരക്കടവ് ജമാഅത്ത് സെക്രട്ടറിയാണ് പിതാവ്. മാതാവ്: വി. നസീമ. സഹോദരങ്ങൾ: ഷമീന, ഫാത്തിമ, ശാക്കിറ. പടം.. ബിലാൽ bilal mungi maranam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.