മുക്കം: അഗസ്ത്യൻമൂഴിയിൽ കടകൾക്ക് മുന്നിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് വ്യാപാരികൾക്കും നാട്ടുകാർക്കും ദുരിതമായി. തിങ്കളാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിലാണ് കടകൾക്ക് മുന്നിൽ ചളിയും വെള്ളവും നിറഞ്ഞത്. കുട്ടൻസ് വെജിറ്റബിൾസ്, ഫേഷൻ ഫാക്ടറി തുണിക്കട, അതുല്യ ഫോട്ടോസ്റ്റാറ്റ്, കാലിക്കറ്റ് ഓട്ടോമൊബൈൽസ് എന്നീ സ്ഥാപനങ്ങൾക്ക് മുന്നിലാണ് വെള്ളം നിറഞ്ഞത്. വെള്ളക്കെട്ടുമൂലം ഗ്രാമീണ ബാങ്കിലേക്കുള്ള വഴിയും തടസ്സപ്പെട്ടു. റോഡ് നവീകരണവും ഓവുചാലുകൾ അടഞ്ഞതുംമൂലം വെള്ളം ഒഴിഞ്ഞുപോകാൻ ഇടമില്ലാത്തതിനാൽ റോഡിലൂടെ കടകൾക്ക് മുന്നിലേക്ക് പരന്നൊഴുകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.