കോഴിക്കോട്: ഫുഡ്‌ടെക് കേരളയും ഹോട്ടല്‍ടെകും സംയുക്തമായി സംഘടിപ്പിക്കുന്ന ഫുഡ്‌ടെക്, ഹോട്ടല്‍ടെക് പ്രദര്‍ശനം മേയ് 20 മുതല്‍ 22വരെ നടക്കും. കാലിക്കറ്റ് ട്രേഡ് സെന്ററില്‍ രാവിലെ 11 മുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനസമയം. ഭക്ഷ്യസംസ്‌കരണ മെഷിനറികള്‍, പാക്കേജിങ് ഉപകരണങ്ങള്‍, ഭക്ഷ്യചേരുവ നിര്‍മാതാക്കള്‍, ഹോട്ടല്‍-ബേക്കറി ഉപകരണങ്ങള്‍, ലിനന്‍, ഫര്‍ണിഷിങ്സ്, ഹോട്ടല്‍വെയര്‍, അടുക്കള ഉപകരണങ്ങള്‍, ക്ലീനിങ് ഉപകരണങ്ങള്‍, മറ്റ് അനുബന്ധ ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍ എന്നീ മേഖലകളില്‍നിന്നായി 50ലേറെ സ്ഥാപനങ്ങള്‍ പങ്കെടുക്കും. സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ്, ഹരിദാസ്, എം.എം. നിജാബ്ദിന്‍, ബോബി കിഴക്കേത്തറ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.