കോഴിക്കോട്: കേരള ഭാഗ്യക്കുറി ടിക്കറ്റിന്‍റെ വില 40 രൂപയിൽനിന്ന് 50 രൂപയായി വർധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ഐ.എൻ.ടി.യു.സി പ്രതിഷേധം. 30 രൂപയായിരുന്ന ടിക്കറ്റിന്‍റെ വില മുമ്പ് 40 രൂപയായി വർധിപ്പിച്ചതു മൂലം ചില്ലറ വിൽപന തൊഴിലാളികളുടെ കൈവശം ടിക്കറ്റുകൾ മിച്ചംവന്നുകൊണ്ടിരിക്കുകയാണ്. ലോട്ടറിയുടെ ജി.എസ്.ടി 28 ശതമാനം ആക്കിയതും പൊതുജനങ്ങൾക്കുള്ള സമ്മാനം കുറഞ്ഞതുംമൂലം പ്രതിസന്ധിയിലായ ലോട്ടറിമേഖലയുടെ പൂർണ തകർച്ചക്ക് വിലവർധന കാരണമാകുമെന്ന് ഐ.എൻ.ടി.യു.സി ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡന്റ് എം.സി. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം രഞ്ചിത്ത് കണ്ണോത്ത് വടകര, ഷാജൂ പെൻപറ, എ.എം. കുഞ്ഞിക്കണ്ണൻ, കെ. ഉണ്ണികൃഷ്ണൻ, വി.കെ. പ്രകാശൻ, സത്യൻ കല്ലൂർ, പി. നിർമല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.