അവധിക്കാല ക്യാമ്പ്

കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കുള്ള പാൻഗ്രാം തുടങ്ങി. കോവിഡ് കാരണം അധ്യയനം മുടങ്ങിയതിനാൽ പഠനനേട്ടം കൈവരിക്കാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് പഠനസഹായം ഒരുക്കാനാണ് ക്യാമ്പ്. എട്ടാംതരത്തിലേക്ക് അഡ്മിഷൻ നേടിയ വിദ്യാർഥികൾക്ക് ഗണിതം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം വിഷയങ്ങളിൽ പ്രത്യേക പരിശീലനം നൽകും. എജുകെയർ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. എൻ.ഐ.ടി അസി. പ്രഫ. ഡോ.എ.പി. ആരിഫലി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജി. സുധീർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി നാസർ കാരങ്ങാടൻ, എജു കെയർ കൺവീനർ പി.ടി. മഹ്റൂഫ്, ഇ.എം.ഇ.എ അഡ്മിനിസ്ട്രേറ്റർ റിഫാൻ അഹ്മദ്, പി.സി. ജംഷിദ, ക്യാമ്പ് കൺവീനർ പി.ജി. മുഹമ്മദ്, വി. സുഹൈൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.