ഓമശ്ശേരി: 2022-23 വാർഷിക പദ്ധതികളുടെ രൂപവത്കരണത്തിന് മുന്നോടിയായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി വർക്കിങ് ഗ്രൂപ് യോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പ്രസിഡന്റ് പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എം. രാധാമണി അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സൈനുദ്ദീൻ കൊളത്തക്കര, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഒ.പി.സുഹറ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ്.പി. ഷഹന, പഞ്ചായത്തംഗം കെ. ആനന്ദകൃഷ്ണൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ. അബ്ദുല്ലക്കുട്ടി, കെ.പി.അയമ്മദ് കുട്ടി, ഒ.കെ.സദാനന്ദൻ, യു.കെ. ഹുസൈൻ എന്നിവർ സംസാരിച്ചു. 14 വർക്കിങ് ഗ്രൂപ്പുകളും പ്രത്യേകം ചർച്ചകൾ സംഘടിപ്പിച്ച് റിപ്പോർട്ടുകൾ സമർപ്പിച്ചു. വർക്കിങ് ഗ്രൂപ് യോഗങ്ങൾക്ക് കൺവീനർമാരായ ദീപുരാജു (പഞ്ചായത്ത് സെക്രട്ടറി),അശ്വിനി (അസി. എൻജിനീയർ), ഡോ. ബി. സായ്‌നാഥ് (മെഡിക്കൽ ഓഫിസർ), ഡോ. കെ.വി. ജയശ്രീ (വെറ്ററിനറി സർജൻ), പി.പി. രാജി (കൃഷി ഓഫിസർ),ആശിഖ് കോയ(വി.ഇ.ഒ), പി.എ. ഹുസൈൻ (ഹെഡ് മാസ്റ്റർ), കെ. ഹാഫിസ് മുഹമ്മദ് (വി.ഇ.ഒ) എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വർക്കിങ് ഗ്രൂപ് യോഗം പ്രസിഡന്റ് പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.