കൂളിമാട് പാലത്തിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

കൂളിമാട്: നിർമാണത്തിലുള്ള കൂളിമാട് പാലത്തിന്റെ ബീം തകർന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജകമണ്ഡലം കമ്മിറ്റി പാലം സൈറ്റിലേക്ക് മാർച്ച് നടത്തി. പ്രവർത്തകർ മന്ത്രി മുഹമ്മദ് റിയാസിന്റെ കോലം കത്തിക്കുകയും ചെയ്തു. കൂളിമാട് അങ്ങാടിയിൽനിന്ന് തുടങ്ങിയ മാർച്ച് പാലത്തിന് സമീപം മാവൂർ സി.ഐ കെ. വിനോദന്റെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സുജിത്ത് കാഞ്ഞോളി ഉദ്ഘാടനം ചെയ്തു. ഹർഷൽ പറമ്പിൽ അധ്യക്ഷത വഹിച്ചു. ഫഹദ് പാഴൂർ, ടി.വി. ഷാഫി, വിശ്വൻ വെള്ളലശ്ശേരി, ഒ.പി. അബ്ദുൽ സമദ്, ജിനീഷ് കുറ്റിക്കാട്ടൂർ, രാഹുൽ മനതാരത്ത് എന്നിവർ സംസാരിച്ചു. സജി മാവൂർ, സജി പി.എച്ച്.ഇ.ഡി, സി. ദിലീപ്, ഇ.പി. ഫൈജാസ്, കെ.ടി. മുഷറഫ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.