യുവാവ് കുളത്തില്‍ മരിച്ച നിലയില്‍

നീലേശ്വരം: കാണാതായ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിരിക്കുളം കാളിയാനത്തെ പി. ബിജുകുമാറിനെയാണ് (38) കാളിയാനം കോളിയന്തടത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ചെരക്കര സുകുമാരന്‍ നായരുടെയും പെരിയല്‍ തങ്കമണിയുടെയും മകനാണ്. ബിജുകുമാറിനെ ഞായറാഴ്ച രാത്രിയാണ് കാണാതായത്. സംഭവത്തില്‍ നീലേശ്വരം പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കുളത്തില്‍ കണ്ടത്. സഹോദരങ്ങള്‍: വിനോദ്, വിനീത്. biju kumar -Vijayan Sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.