ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. വയനാട് കണിയാമ്പറ്റ പള്ളിക്കുന്ന് കോളനി അമ്പലമൂട് മകേഷിനെയാണ് (22) കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായത്. ആശുപത്രിയില്‍ നാലാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു മകേഷ്. കാണാതാവുമ്പോള്‍ കാവിമുണ്ടും വെള്ള കള്ളി ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. കണ്ടുകിട്ടുന്നവര്‍ 0495 2357691, 9497987180, 9605066909 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് മെഡി. കോളജ് പൊലീസ് അറിയിച്ചു. mukesh 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.