പന്തീരാങ്കാവ്: ജില്ല പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 55 ലക്ഷം രൂപ ചെലവിൽ നവീകരിച്ച കണ്ണം ചിന്നം പാലം-പൂളക്കൽ താഴം റോഡിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി. റീന നിർവഹിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് അംഗം രാജീവ് പെരുമൺപുറ അധ്യക്ഷത വഹിച്ചു. സി. സുരേഷ്, കെ. അശോകൻ, രാജു തയനാരി, എ.പി. പീതാബരൻ, കെ.പി. സന്തോഷ് എന്നിവർ സംസാരിച്ചു. അസി. എൻജിനീയർ ദിവ്യ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ദീപ കാമ്പുറത്ത് സ്വാഗതവും കെ.പി. സുധാകരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.