കോട്ടക്കൽ ദേവദാസന് വീരശൃംഖല നൽകി ആദരിക്കും

കോഴിക്കോട്​: പ്രസിദ്ധ കഥകളി കലാകാരനായ കോട്ടക്കൽ ദേവദാസന് വീരശൃംഖല നൽകി ആദരിക്കുന്നു. ശനി, ഞായർ ദിവസങ്ങളിൽ പത്മശ്രീ കല്യാണ മണ്ഡപത്തിലാണ്​ സുദേവം എന്നുപേരിട്ട ചടങ്ങ് നടക്കുകയെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ഉദ്​ഘാടനം ശനിയാഴ്ച രാവിലെ 10ന്​ കൊല്ലൂർ മൂകാംബിക ക്ഷേത്രം പ്രധാനതന്ത്രി ഡോ. കെ. രാമചന്ദ്ര അഡിഗ നിർവഹിക്കും. കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായിരിക്കും. കർണാടക സംഗീതം, സുഹൃദ്​ സമ്മേളനം എന്നിവ നടക്കും. വൈകീട്ട്​ ഓട്ടൻ തുള്ളൽ, തായമ്പക എന്നിവ അരങ്ങേറും. രാത്രി ഏഴിന്​ നളചരിതം മൂന്നാം ദിവസം, പ്രഹ്ലാദചരിതം കഥകളിയും അരങ്ങേറും.​ 15ന്​ രാവിലെ 10.30 മുതൽ പരിപാടികൾ നടക്കും. സുദേവം നിർവാഹക സമിതി ജനറൽ കൺവീനർ ശ്രീജിത്ത്‌ മേനോൻ, ശരത്ത്‌ എ. ഹരിദാസൻ, കോട്ടക്കൽ വിജയ രാഘവൻ, കലാമണ്ഡലം രവികുമാർ, സുരേഷ് പാലൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.