വിദ്യാർഥിനിക്ക്​ ചെള്ളുപനി; പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി

എലത്തൂർ: പത്തുവയസ്സുകാരിക്ക്​ ചെള്ളുപനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ്​ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.​ ചെട്ടികുളം കാഞ്ഞൂരി ക്ഷേത്രത്തിനു സമീപത്തെ 10 വയസ്സുകാരിക്ക് ചെള്ളുപനി ബുധനാഴ്ച സ്ഥിരീകരിച്ചതിനെ തുടർന്നാണ്​ സമീപത്തെ കുറ്റിക്കാടുകൾ ഉൾപ്പെടെ വെട്ടിത്തെളിച്ച്​ ശുചീകരിച്ചത്​. രോഗത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ്​ ആരോഗ്യവകുപ്പ്​. മൂന്നാം വാർഡിലെ കുട്ടിക്ക്​ കുറച്ച്​ മുമ്പ്​ ചെള്ളുപനി പിടിപെട്ടിരുന്നതായും സംശയമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.