സരുൺ
Posted On
date_range Updated On
date_range മദ്യവുമായി യുവാവ് പിടിയില്‍
കോട്ടയം: ഓട്ടോയില്‍ കറങ്ങി നടന്ന് മദ്യവിൽപ്പന നടത്തിയ യുവാവ് എക്സൈസ് പിടിയിൽ. വടവാതൂര്‍ തടത്തിപ്പറമ്പില്‍ വീട്ടില്‍ ടി.എസ്. സരുണിനെയാണ് പാമ്പാടി എക്സൈസും കോട്ടയം എക്സൈസ് ഇന്റലിജന്‍സും സംയുക്തമായി പിടികൂടിയത്. ഇയാളില്‍നിന്ന് 12 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും പിടികൂടി. ഓട്ടോയും കസ്റ്റഡിയിലെടുത്തു.
ഇയാൾക്കെതിരെ ഹാന്‍സ് നിര്‍മാണ യൂനിറ്റ് പ്രവര്‍ത്തിപ്പിച്ചതിനും ചാരായ വിൽപ്പനക്കും അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം സൂക്ഷിച്ചതിനും എക്സൈസ് കേസുകള്‍ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.