ജെ​ൻ​സ​ൺ

വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഒ​രു കോ​ടി ത​ട്ടി​യ യു​വാ​വ് പി​ടി​യി​ൽ

ച​ങ്ങ​നാ​ശ്ശേ​രി: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. തൃ​ശൂ​ർ ക​ല്ലൂ​ർ​ക്കാ​ട് ചെ​മ്മ​ര​പ്പ​ള്ളി ജെ​ൻ​സ​ൺ (31) ആ​ണ് പി​ടി​യി​ലാ​യ​ത്. ച​ങ്ങ​നാ​ശ്ശേ​രി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ബ്​​ല​സ്​ ഹ്യൂ​മ​ൻ റി​സോ​ഴ്​​സ​സ്​ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡി​ൽ വി​ദേ​ശ ജോ​ലി​ക്കാ​യി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക്​ വി​സ ത​യാ​റാ​ക്കി​ന​ൽ​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ചാ​ണ് പ്ര​തി​ക​ൾ പ​ണം ത​ട്ടി​യ​ത്. 2025 ന​വം​ബ​ർ നാ​ലു മു​ത​ൽ 2026 മാ​ർ​ച്ച് ഏ​ഴു വ​രെ ഒ​ന്നാം പ്ര​തി നേ​രി​ട്ടും മ​റ്റു പ്ര​തി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും ഏ​ജ​ൻ​സി അ​ക്കൗ​ണ്ടി​ലേ​ക്കും വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​കെ 1,00,73,300 രൂ​പ കൈ​പ്പ​റ്റി​യെ​ന്നാ​ണ് പ​രാ​തി.

പ​ണം കൈ​പ്പ​റ്റി​യ​ശേ​ഷം വാ​ഗ്ദാ​നം ചെ​യ്ത ജോ​ലി ന​ൽ​കു​ക​യോ പ​ണം തി​രി​കെ ന​ൽ​കു​ക​യോ ചെ​യ്യാ​തെ വ​ഞ്ചി​ച്ചെ​ന്നാ​ണ് കേ​സ്. ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്ര​തി​ക്കെ​തി​രെ ലു​ക്ക് ഔ​ട്ട് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

കേ​ര​ള​ത്തി​ൽ അ​വ​ധി​ക്കാ​യി എ​ത്തി​യ പ്ര​തി അ​ഹ്​​മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ളം വ​ഴി അ​ർ​മേ​നി​യ​യി​ലേ​ക്ക് പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഹ്​​മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ​ത്. ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സ് ഇ​യാ​ളെ അ​ഹ്​​മ​ദാ​ബാ​ദി​ൽ​നി​ന്ന് ക​സ്റ്റ​ഡി​യി​ൽ ഏ​റ്റെ​ടു​ത്ത് നി​യ​മാ​നു​സൃ​ത ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.

ച​ങ്ങ​നാ​ശ്ശേ​രി ഡി​വൈ.​എ​സ്.​പി എ​സ്. ആ​ഷാ​ദ്, എ​സ്.​എ​ച്ച്.​ഒ അ​നി​ൽ ജോ​ർ​ജ്, എ​സ്.​ഐ​മാ​രാ​യ അ​ഖി​ൽ വി​ജ​യ​കു​മാ​ർ, ബി​നി​ൽ വി​ജ​യ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ നി​തി​ൻ ജോ​ൺ, എ.​എ​സ്.​ഐ സൈ​നി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Youth Arrested at Ahmedabad Airport for 1-Crore Foreign Job Scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.