പൊട്ടിപ്പൊളിഞ്ഞ് കാനം-ചാമംപതാൽ റോഡ്; കുഴികളിൽ ചാടി ഇരുചക്രവാഹനങ്ങളടക്കം മറിയുന്നത് പതിവാണ്
ചാമംപതാൽ: കാനം-ചാമംപതാൽ റോഡിലൂടെയുള്ള യാത്ര ദുഷ്കരമാകുന്നു. റോഡ് പൂർണമായും പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. ടെൻഡറും കരാറും ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നിട്ടും റോഡ് നിർമാണം ഇതുവരെ ആരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്.
എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് അന്നത്തെ എം.എൽ.എ ഡോ. എൻ. ജയരാജിന്റെ ശ്രമഫലമായി റോഡ് ആധുനിക നിലവാരത്തിൽ നിർമിക്കാൻ എട്ടു കോടിരൂപയോളം അനുവദിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ നിർമാണം നടന്നില്ല. എന്നാൽ, പുതിയ സർക്കാർ അധികാരമേറ്റ് മാസങ്ങൾ കഴിഞ്ഞിട്ടും ഈ റോഡിനോട് അനാസ്ഥയാണ്. റോഡിലൂടെ പോയാൽ വാഹനങ്ങൾ ഒരു പരുവത്തിലാകും. പൊടിശല്യവും രൂക്ഷമാണ്. ബസുകളടക്കം സർവിസ് നടത്തുന്ന റോഡിന്റെ സ്ഥിതി ഓരോ ദിവസവും കൂടുതൽ മോശമാകുന്നു. മിക്കയിടത്തും ടാറിങ് കാണാൻ പോലുമില്ല.
കുഴികളിൽ ചാടി ഇരുചക്രവാഹനങ്ങളടക്കം മറിയുന്നത് പതിവാണ്. മഴ പെയ്താൽ ചളിവെള്ളം കുഴികളിൽ കെട്ടിക്കിടക്കും. ആളുകളെ ദുരിതത്തിലാക്കുന്ന നടപടി അധികൃതർ കൈവെടിയണമെന്നും എത്രയും വേഗം റോഡ് നിർമാണം ആരംഭിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.