തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ശു ച​ത്തു​; കി​ടാ​വ് അ​വ​ശ​നി​ല​യി​ൽ

വൈ​ക്കം: തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ പ​ശു ച​ത്തു. ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ 7ാം വാ​ർ​ഡ് പ​ടി​ഞ്ഞാ​റേ​ക്ക​ര ക​ള​പ്പു​ര​യ്ക്ക​ൽ രാ​ധി​ക പ​വ​ന​ന്‍റെ പ​ശു​വാ​ണ് ച​ത്ത​ത്. തി​ങ്ക​ളാ​ഴ്ച വീ​ട്ടു​കാ​ർ പു​റ​ത്തു​പോ​യി വൈ​കീ​ട്ടോ​ടെ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ പ​ശു അ​സ്വാ​ഭാ​വി​ക​മാ​യി ക​ര​യു​ന്ന​തു ക​ണ്ട് നോ​ക്കി​യ​പ്പോ​ഴാ​ണ് മൂ​ക്കി​ന്‍റെ ഭാ​ഗ​ത്ത് നാ​യ ക​ടി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. വാ​യി​ൽ നി​ന്നും നു​ര​യും​പ​ത​യും വ​ന്ന് തീ​റ്റ തി​ന്നാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വെ​റ്റ​റി​ന​റി ഡോ​ക്ട​റെ എ​ത്തി​ച്ച് കു​ത്തി​വെ​പ്പും മ​രു​ന്നും ന​ൽ​കി​യെ​ങ്കി​ലും ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ പ​ശു ച​ത്തു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കി​ടാ​വും അ​വ​ശ​നി​ല​യി​ലാ​ണ്. ക​ടി​ച്ച നാ​യ്ക്ക് പേ​വി​ഷ​ബാ​ധ​യു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഒ​രാ​ഴ്‌​ച മു​മ്പ് മ​ല്ലാ​കേ​രി​ൽ ജോ​ർ​ജ് കു​ര്യ​ന്‍റെ പ​ശു​വും സ​മാ​ന​രീ​തി​യി​ൽ ച​ത്തി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി പ​ശു​വി​നെ വ​ള​ർ​ത്തി​യാ​ണ് രാ​ധി​ക കു​ടും​ബ ചെ​ല​വു​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. ആ​റ് പ​ശു​ക്ക​ൾ വ​രെ ഉ​ണ്ടാ​യി​രു​ന്നു.

രാ​ധി​ക​ക്കും ഭ​ർ​ത്താ​വ് പ​വ​ന​നും രോ​ഗം പി​ടി​പെ​ട്ട​തോ​ടെ ഒ​ന്നൊ​ഴി​കെ ബാ​ക്കി പ​ശു​ക്ക​ളെ വി​റ്റു. ദി​വ​സം 12 ലി​റ്റ​ർ പാ​ൽ ല​ഭി​ച്ചി​രു​ന്ന പ​ശു ച​ത്ത​തോ​ടെ കു​ടും​ബ​ത്തി​ന്‍റെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗ​വും ഇ​ല്ലാ​താ​യി. പു​തി​യ പ​ശു​വി​നെ വാ​ങ്ങാ​നു​ള്ള സാ​മ്പ​ത്തി​ക​ശേ​ഷി ഇ​ല്ലാ​ത്ത​തി​നാ​ൽ കു​ടും​ബം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കൂ​ട്ട​മാ​യി അ​ല​ഞ്ഞു തി​രി​ഞ്ഞ് ഭീ​തി പ​ര​ത്തു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്കും മ​നു​ഷ്യ​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്ന തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും രാ​ധി​ക പ​വ​ന​ന് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags:    
News Summary - Cow dies in attack by street dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.