കേ​ര​ള സ്റ്റേ​റ്റ് ഗ​വ. ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല യോ​ഗ​വും ഓ​ണാ​ഘോ​ഷ​വും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​വി.​ജെ. സെ​ബി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

‘ആയുർവേദ മെഡി. ഓഫിസർമാർക്ക് കരിയർ അഡ്വാൻസ്മെന്റ് നടപ്പാക്കണം’

കോട്ടയം: ആയുർവേദ മെഡിക്കൽ ഓഫിസർമാർക്ക് അർഹതപ്പെട്ട കരിയർ അഡ്വാൻസ്മെന്റ് സ്കീം അപാകങ്ങൾ പരിഹരിച്ച് നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.എസ്.ജി.എ.എം.ഒ.എ) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

ഒരിക്കല്‍ അനുവദിച്ച് ഉത്തരവ് ഇറങ്ങിയെങ്കിലും പിന്നീട് പിൻവലിച്ച നീതിനിഷേധം തുടരുന്നതിലെ അസ്വാഭാവികതയും യോഗം വിലയിരുത്തി.

പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിൽ നടന്ന ജില്ല യോഗവും ഓണാഘോഷവും സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെബി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഡോ. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. നാഷനൽ ആയുഷ് മിഷൻ ജില്ല പ്രോഗ്രാം മാനേജറായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ജൂവൽ ജോസിനെ ആദരിച്ചു.

സംസ്ഥാന ട്രഷറർ ഡോ. ഹരികുമാർ നമ്പൂതിരി, ഡോ. എം.പി. മിത്ര, ഡോ. പ്രഹ്ലാദ്, ഡോ. എസ്. ഷൈൻ, ഡോ. എസ്. ആഷ, ഡോ. കെ.സി. ജോൺ, ഡോ. എം.എസ്. നിത എന്നിവർ സംസാരിച്ചു.

Tags:    
News Summary - 'Career advancement should be implemented for Ayurvedic medical officers'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.