ജി​ല്ല സോ​ഷ്യ​ൽ പൊ​ലീ​സി​ങ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ എ.​ഡി.​ജി.​പി പി. ​വി​ജ​യ​ൻ സം​സാ​രി​ക്കു​ന്നു

ജില്ല സോഷ്യൽ പൊലീസിങ് അവലോകന യോഗം

കോട്ടയം: ജില്ലയിലെ സോഷ്യൽ പൊലീസിങ് പ്രവർത്തനങ്ങളുടെ അവലോകന യോഗം ബുധനാഴ്ച കോട്ടയം മാമൻ മാപ്പിള ഹാളിൽ എ.ഡി.ജി.പി പി. വിജയന്‍റെ നേതൃത്വത്തിൽ നടന്നു. എ.ഡി.ജി.പി പി. വിജയൻ യോഗത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കുകയും വിശദീകരണം നൽകുകയും ചെയ്തു.

എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര, ജില്ല പൊലീസ് മേധാവി കെ.എം. സാബു മാത്യു, ജില്ല അഡീഷണൽ എസ്.പി കെ. സജീവ്, സ്റ്റുഡന്‍റ് പൊലീസ് കാഡറ്റിന് വേണ്ടി ജില്ല നോഡൽ ഓഫിസർ, അസിസ്റ്റന്‍റ് നോഡൽ ഓഫിസർ, എസ്.പി.സി നടപ്പിലാക്കിയ സ്കൂളുകളുടെ പ്രധാന അധ്യാപകർ, എസ്.പി.സി ഇൻ ചാർജ് അധ്യാപകർ, എസ്.പി.സികളുടെ കൗൺസിലേഴ്സ് സൈക്കോളജിസ്റ്റുമാർ, പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, ജില്ലയിലെ ഡിവൈ.എസ്.പിമാർ, എസ്.എച്ച്.ഒമാർ, എസ്.ഐമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കെ.എം. സാബു മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ അഡീഷണൽ എസ്.പി കെ. സജീവ് സ്വാഗതവും നർകോട്ടിക് സെൽ ഡിവൈ.എസ്.പി യു. ശ്രീജിത്ത് നന്ദിയും പറഞ്ഞു.

Tags:    
News Summary - District Social Policing Review Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.