മോടി കൂടുമ്പോഴും വണ്ടിയില്ല; ഏറ്റുമാനൂർ സ്റ്റേഷന് അവഗണന ബാക്കി
ഏറ്റുമാനൂർ: അമൃത് ഭാരത് പദ്ധതി പ്രകാരം നാലര കോടി രൂപയുടെ വികസനം പൂർത്തിയാകുമ്പോഴും ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് അവഗണന ബാക്കി.
വികസനങ്ങൾ വരുമ്പോഴും പ്രധാനപ്പെട്ട വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കാത്തതിനാൽ യാത്രക്കാർക്ക് കാര്യമായ പ്രയോജനം ഉണ്ടാവുന്നില്ലെന്നാണ് ആക്ഷേപം.
കൂടുതലായി വണ്ടികൾക്കൊന്നും ഇവിടെ സ്റ്റോപ്പ് വന്നിട്ടില്ല. വഞ്ചിനാട് എക്സ്പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരം നടത്തിയെങ്കിലും ഇതുവരെ പ്രാവർത്തികമായിട്ടില്ല.
ഉച്ച കഴിഞ്ഞ് തിരുവന്തപുരം, കൊല്ലം, തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ഒരു ട്രെയിനും ഏറ്റുമാനൂരിൽ നിർത്തുന്നില്ല. വൈകീട്ട് ആറരക്ക് ശേഷം മാത്രമാണ് ഏറ്റുമാനൂരിൽ ട്രെയിൻ നിർത്തുന്നത്. മറ്റു ദീർഘദൂര എക്സ്പ്രസ് ട്രെയിനുകൾ ഒന്നും ഇവിടെ നിർത്തുന്നില്ല.
zഇതുമൂലം കിടങ്ങൂർ, പാലാ, തൊടുപുഴ, കടുത്തുരുത്തി, കുറവിലങ്ങാട്, കാണക്കാരി എന്നിവിടങ്ങളിൽനിന്നു വരുന്നവർ ഇപ്പോൾ കോട്ടയം സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.
ബംഗളൂരുവിൽനിന്നു പുറപ്പെടുന്ന ഇന്റർസിറ്റി എക്സ്പ്രസ് കോട്ടയം വരെ നീട്ടണമെന്ന ഫ്രാൻസിസ് ജോർജ് എം.പിയുടെ ആവശ്യത്തിലും റെയിൽവേ അനുകൂല തീരുമാനം എടുത്തിട്ടില്ല.
റെയിൽവേയുടെ തികഞ്ഞ അവഗണനക്കെതിരെ ഫ്രാൻസിസ് ജോർജ് എം.പിയുടെ നേതൃത്വത്തിൽ മറ്റു ജനപ്രതിനിധികളെയും ഉൾപ്പെടുത്തി അനിശ്ചിതകാല സമരം സംഘടിപ്പിക്കുമെന്ന് ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.