കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ; ‘മീഡിയേഷൻ ഫോർ ദ നേഷൻ’ മൂന്നാം ഘട്ടം തുടങ്ങി
കോട്ടയം: കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ആവിഷ്കരിച്ച ‘മീഡിയേഷൻ ഫോർ ദ നേഷൻ’ മൂന്നാം ഘട്ടത്തിനു തുടക്കം. സുപ്രീംകോടതിയുടെ കീഴിലുള്ള മീഡിയേഷൻ ആൻഡ് കൺസീലിയേഷൻ പ്രോജക്ട് കമ്മിറ്റിയും (എം.സി.പി.സി) നാഷനൽ ലീഗൽ സർവിസ് അതോറിറ്റിയും (നൽസ) സംയുക്തമായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ജില്ലയിൽ ആദ്യഘട്ടത്തിൽ 410 കേസുകളും രണ്ടാം ഘട്ടത്തിൽ 649 കേസുകളും തീർപ്പാക്കി. ജില്ലയിൽ വിവിധ കോടതികളിലുള്ള കേസുകൾ അതത് കോടതിയുമായി ബന്ധപ്പെട്ട മീഡിയേഷൻ സെന്ററുകളിലേക്ക് ശിപാർശ ചെയ്യാം. മധ്യസ്ഥതക്ക് വിടാൻ താൽപര്യമുള്ളവർക്ക് നേരിട്ടോ അഭിഭാഷകർ മുഖേനയോ അതത് കോടതികളുമായി ബന്ധപ്പെട്ട് ആവശ്യമുന്നയിക്കാം.
നേരിട്ടും ഓൺലൈനായും മധ്യസ്ഥ ചർച്ചകൾ നടത്തും. മധ്യസ്ഥതയിൽ തീർപ്പാക്കുന്ന കേസുകളിൽ കക്ഷികൾക്കു കോടതിച്ചെലവ് തിരികെ ലഭിക്കും. വൈവാഹിക തർക്ക കേസുകൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, ചെക്ക് ബൗൺസ് കേസുകൾ, വാണിജ്യ തർക്കം, ഉപഭോക്തൃ തർക്കം തുടങ്ങിയവ മധ്യസ്ഥതക്കായി പരിഗണിക്കും. ഇമെയിൽ: mediationkottayam@gmail.com, ഫോൺ: 0481-2572422.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.