ഗൗതം ദിപിൻ കൃഷിയിടത്തിൽ, കർഷക ദിനാചരണത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ മികച്ച കുട്ടിക്കർഷകനുള്ള അവാർഡ് നൽകുന്നു 

ജൈ​വ​കൃ​ഷി​യി​ൽ മി​ക​വ് തെ​ളി​യി​ച്ച് കു​ട്ടി​ക്ക​ർ​ഷ​ക​ൻ

ച​ങ്ങ​നാ​ശ്ശേ​രി: ജൈ​വ​കൃ​ഷി​യി​ൽ മി​ക​വ് തെ​ളി​യി​ച്ച് കു​ട്ടി​ക്ക​ർ​ഷ​ക​ൻ. ക​ണ്ണ​ൻ​ചി​റ ഇ​ട​ത്ത​റ​പ​റ​മ്പി​ൽ ദി​പി​ൻ ദാ​സി​ന്‍റെ മ​ക​ൻ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഗൗ​തം ദി​പി​നാ​ണ് വാ​ക​ത്താ​നം പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച കു​ട്ടി​ക്ക​ർ​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​ത്തി​ത്താ​നം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ഗൗ​തം.

വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള അ​ഞ്ച് സ​ന്‍റ് സ്ഥ​ല​ത്ത് മ​ഞ്ഞ​ൾ, ത​ക്കാ​ളി, കാ​ന്താ​രി, ക​പ്പ, ഇ​ഞ്ചി, ഉ​ള്ളി, കൂ​ർ​ക്ക, വാ​ഴ, വ​ഴു​ത​ന, മ​ധു​ര​ക്കി​ഴ​ങ്ങ്, വെ​ള്ള​രി, നെ​യ്ക്കു​മ്പ​ളം, മാ​ത​ളം തു​ട​ങ്ങി​യ വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളും കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളും കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്.

അ​മ്മ മ​നു ദി​പി​ൻ തു​ട​ങ്ങി​യ അ​ടു​ക്ക​ള പ​ച്ച​ക്ക​റി തോ​ട്ടം പി​ന്നീ​ട് ജോ​ലി​ത്തി​ര​ക്കി​നെ തു​ട​ർ​ന്ന് ശ്ര​ദ്ധി​ക്കാ​തെ വ​ന്ന​തോ​ടെ ഗൗ​തം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. കൃ​ഷി​യോ​ടു​ള്ള താ​ൽ​പ​ര്യം കൊ​ണ്ട് മ​റ്റു​ള്ള ക​ർ​ഷ​ക​രോ​ട് ചോ​ദി​ച്ചും യു​ട്യൂ​ബ് ക​ണ്ടും തൈ​ക​ളും വി​ത്തും വാ​ങ്ങി കൃ​ഷി ചെ​യ്തു തു​ട​ങ്ങി. മി​ക​ച്ച രീ​തി​യി​ൽ ഫ​ലം ല​ഭി​ച്ച​തോ​ടെ കൃ​ഷി പി​ന്നീ​ട് വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വാ​ക​ത്താ​നം ഗ​വ. എ​ൽ.​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ പ്രോ​ത്സാ​ഹ​നം ഗൗ​ത​മി​ന് കൃ​ഷി​യോ​ടു​ള്ള താ​ൽ​പ​ര്യം വ​ർ​ധി​പ്പി​ച്ചു. മ​ക​ന് കൃ​ഷി​യോ​ടു​ള്ള താ​ൽ​പ​ര്യം ക​ണ്ട് മാ​താ​വും പി​താ​വും വി​ത്തും തൈ​ക​ളും വാ​ങ്ങി ന​ൽ​കു​ക​യും കൃ​ഷി ഓ​ഫി​സ് മു​ഖേ​ന കി​ട്ടു​ന്ന തൈ​ക​ളും വാ​ങ്ങി ന​ൽ​കി. ഗൗ​ത​മി​ന്‍റെ കൃ​ഷി​യോ​ടു​ള്ള താ​ൽ​പ​ര്യ​മ​റി​ഞ്ഞ് ഇ​ത്തി​ത്താ​നം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും പ്രോ​ത്സാ​ഹ​നം ന​ൽ​കി.

വാ​ക​ത്താ​നം ഗ​വ. എ​ൽ.​പി സ്കൂ​ൾ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ സ​ഹോ​ദ​ര​ൻ ധ്യാ​ൻ ദി​പി​നും എ​ൽ.​കെ.​ജി വി​ദ്യാ​ർ​ഥി​യാ​യ ധ്രു​വ് ദി​പി​നും ഗൗ​ത​മ​ന് സ​ഹാ​യി​ക​ളാ​യി എ​ത്താ​റു​ണ്ട്. ക​ർ​ഷ​ക​ദി​ന​ത്തി​ൽ വാ​ക​ത്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ക​ർ​ഷ​ക ദി​നാ​ച​ര​ണ​ത്തി​ൽ ചാ​ണ്ടി ഉ​മ്മ​ൻ എം.​എ​ൽ.​എ ഗൗ​ത​മി​നെ മി​ക​ച്ച കു​ട്ടി ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. 

Tags:    
News Summary - Young Farmer Excels in Organic Farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.