കൈ​വ​രി​ക​ൾ ത​ക​ർ​ന്ന ച​പ്പാ​ത്ത് പാ​ലം

കൂട്ടിക്കൽ ചപ്പാത്ത് പാലം അപകടാവസ്ഥയിൽ; ആശങ്കയോടെ നാട്

കൂ​ട്ടി​ക്ക​ൽ: ര​ണ്ടു പ്ര​ള​യം ക​ട​ന്നു​പോ​യ​തോ​ടെ കൂ​ട്ടി​ക്ക​ൽ, കൊ​ക്ക​യാ​ർ നി​വാ​സി​ക​ൾ അ​പ​ക​ട ഭീ​തി​യി​ൽ. കൂ​ട്ടി​ക്ക​ൽ, കൊ​ക്ക​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ച​പ്പാ​ത്തു​പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​താ​ണ് നാ​ടി​നെ പേ​ടി​പ്പി​ക്കു​ന്ന​ത്. 2021ലെ ​പ്ര​ള​യ​ത്തി​ൽ ഒ​ഴു​കി​യെ​ത്തി​യ പാ​റ​ക​ളും കൂ​റ്റ​ൻ മ​ര​ങ്ങ​ളും പാ​ല​ത്തി​ലാ​ണ് ഇ​ടി​ച്ചു​നി​ന്ന​ത്. കൈ​വ​രി​ക​ൾ പൂ​ർ​ണ​മാ​യി ഒ​ഴു​കി പോ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ലും ഇ​തു​ത​ന്നെ​യാ​ണ് സം​ഭ​വി​ച്ച​ത്. ഇ​പ്പോ​ൾ ച​പ്പാ​ത്ത് പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്ന​ത് വ​ൻ അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക. മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി സ്ഥാ​പി​ച്ച കൈ​വ​രി​ക​ളാ​ണ് ത​ക​ർ​ന്ന് ഒ​ഴു​കി​യ​ത്. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ വെം​ബ്ലി, കു​റ്റി​പ്ലാ​ങ്ങാ​ട്, കൊ​ക്ക​യാ​ർ, പു​ളി​ക്ക​ത്ത​ടം, പൂ​വ​ഞ്ചി, നാ​ര​കം​പു​ഴ വാ​ർ​ഡി​ലെ ജ​ന​ങ്ങ​ൾ​ക്ക് കോ​ട്ട​യം ജി​ല്ല​യി​ലേ​ക്ക് ക​ട​ക്കു​വാ​നു​ള്ള ഏ​ക ആ​ശ്ര​യ​മാ​ണ് ച​പ്പാ​ത്ത് പാ​ലം.

ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ സ​മീ​പ മേ​ഖ​ല​യി​ലെ മി​ക്ക പാ​ല​ങ്ങ​ളും ഒ​ലി​ച്ചു​പോ​യി​ട്ടും ച​പ്പാ​ത്ത് പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ മാ​ത്ര​മാ​ണ് ത​ക​ർ​ന്ന​ത്. ഇ​ത്ത​വ​ണ​ത്തെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കൂ​റ്റ​ൻ ത​ടി​ക​ൾ പാ​ല​ത്തി​ൽ വ​ന്ന് ഇ​ടി​ച്ചു​നി​ന്ന​ത് ബ​ല​ക്ഷ​യ​ത്തി​ന് കാ​ര​ണ​മാ​വു​ക​യും വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കി​ന് ത​ട​സ​മാ​കു​ക​യും ചെ​യ്തു. ച​ന്ത​ക്ക​ട​വ്, കൂ​ട്ടി​ക്ക​ൽ ടൗ​ണു​ക​ളി​ലെ വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും വെ​ള്ളം ക​യ​റാ​ൻ കാ​ര​ണ​മാ​യി.

മു​പ്പ​ത്തി​യ​ഞ്ചാം മൈ​ൽ - കൊ​ക്ക​യാ​ർ - നാ​ര​കം​പു​ഴ - നെ​ടു​മ്പാ​ശേ​രി പാ​ത അ​ടു​ത്തി​യി​ടെ​യാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, പാ​ലം എ​സ്റ്റി​മേ​റ്റി​ൽ​പെ​ടാ​തെ പോ​യ​ത് പ്ര​ദേ​ശ​വാ​സി​ക​ൾ സം​ശ​യ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. പാ​ല​ത്തി​ന്‍റെ വീ​തി കു​റ​വ് കാ​ര​ണം ഇ​രു​വ​ശ​ത്ത് നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ സാ​ധി​ക്കാ​തെ ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ൽ ത​ർ​ക്കം പ​തി​വാ​ണ്. അ​ഞ്ച് പ​തി​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള പാ​ല​ത്തി​ന് പൊ​ക്കം വ​ള​രെ കു​റ​വാ​ണ്.

ഓ​രോ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും കൈ​വ​രി​ക​ൾ ത​ക​രു​ക​യും പ​ഞ്ചാ​യ​ത്ത് വ​ലി​യ ഫ​ണ്ട് മു​ട​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ത് പ​ഞ്ചാ​യ​ത്തി​ന് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ‍്യ​ത​യാ​ണ് വ​രു​ത്തി​വെ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഗ്രാ​മ​സ​ഭ​യി​ൽ പു​തി​യ പാ​ലം എ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് ഐ​ക​ക​ണ്ഠ്യേ​ന പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. വാ​ർ​ഡ് മെം​ബ​ർ അ​യൂ​ബ്ഖാ​ൻ ക​ട്ട​പ്ലാ​ക്ക​ൽ മു​ഖ്യ​മ​ന്ത്രി, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി, എം.​എ​ൽ.​എ തു​ട​ങ്ങി​യ​വ​ർ​ക്ക് നി​വേ​ദ​ന​വും ന​ൽ​കി​യി​രു​ന്നു. പു​തി​യ പാ​ലം എ​ന്ന​ത് മാ​ത്ര​മാ​ണ് പ​രി​ഹാ​രം. അ​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ.

Tags:    
News Summary - Kottikkal Chappath Bridge in danger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.