കോട്ടയം: ഓണത്തോട് അനുബന്ധിച്ച് ഭക്ഷ്യോൽപന്നങ്ങളുടെ വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയുന്നതിനും ഗുണനിലവാരവും കൃത്യമായ അളവും ഉറപ്പാക്കുന്നതിനും ജില്ലയില്‍ നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കാന്‍ ജില്ല കലക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. പൊതുവിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, റവന്യൂ, പൊലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സ്ക്വാഡുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താലൂക്ക് തലത്തിലുള്ള സ്ക്വാഡുകള്‍ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തും. അനധികൃത വിലവര്‍ധന, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. ഗുണനിലവാരമില്ലാത്തതോ മായം കലര്‍ന്നതോ ആയ അരി, ഭക്ഷ്യ ധാന്യങ്ങള്‍, പച്ചക്കറികള്‍, മറ്റു ഭക്ഷ്യ ഉൽപന്നങ്ങള് എന്നിവ വില്പന നടത്തുന്നില്ലെന്ന് ഉറപ്പാക്കും.
അളവുകളും തൂക്കങ്ങളും കൃത്യമാണെന്ന് സ്ഥിരീകരിക്കുന്നതിനും ജാഗ്രത സംവിധാനമുണ്ടാകും. സ്റ്റാര്‍ ഹോട്ടലുകളില്‍ മുതല്‍ തട്ടുകടകളില്‍ വരെ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും പരിശോധന നടത്തും. ക്രമക്കേടുകള്‍ കണ്ടെത്തിയാര് സമയബന്ധിതമായി നിയമനടപടി സ്വീകരിക്കുമെന്ന് കലക്ടർ വ്യക്തമാക്കി.
പൊതുവിപണിയിലെ ഭക്ഷ്യ സാധനങ്ങളുടെ വില, ഗുണമേന്മ, അളവ് എന്നിവ ഉറപ്പുവരുത്തുന്നതിനും ജനങ്ങളുടെ പരാതികള്‍ സ്വീകരിച്ച് തുടര്‍ നടപടികളെടുക്കുന്നതിനുമായി ജില്ല, താലൂക്ക് തലങ്ങളില്‍ കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ട്രോള് റൂം ഫോണ്‍ നമ്പരുകള്‍ ചുവടെ:
ജില്ലതല കണ്ട്രോള് റൂം
കോട്ടയം
ചങ്ങനാശേരി
മീനച്ചിൽ
കാഞ്ഞിരപ്പള്ളി
വൈക്കം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.