പ്രതീകാത്മക ചിത്രം

ഈരാറ്റുപേട്ടയിൽ തീവ്രവാദ കേസുകളില്ല; വീണ്ടും വിവരാവകാശ മറുപടി

ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട​യി​ൽ തീ​വ്ര​വാ​ദ കേ​സു​ക​ളി​ല്ലെ​ന്ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കി​യ ചോ​ദ്യ​ത്തി​ന് അ​ധി​കൃ​ത​രു​ടെ മ​റു​പ​ടി. 2022 ജ​നു​വ​രി മു​ത​ൽ 2026 ഏ​പ്രി​ൽ വ​രെ ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​രു തീ​വ്ര​വാ​ദ കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കി​യ മ​റു​പ​ടി. ഇ​ക്കാ​ല​യ​ള​വി​ൽ ര​ണ്ട് മ​ത​സ്പ​ർ​ധ കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. അ​ത് ര​ണ്ടും ഈ​രാ​റ്റു​പേ​ട്ട​ക്കെ​തി​രെ പ​റ​ഞ്ഞ കേ​സു​ക​ളാ​ണ്. യൂ​ട്യൂ​ബ​ർ മാ​ത്യു സാ​മൂ​വ​ലി​നെ​തി​രെ​യും പി.​സി. ജോ​ർ​ജി​നെ​തി​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളാ​ണ​വ.

മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന് സ്ഥ​ലം ഏ​റ്റെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഈ​രാ​റ്റു​പേ​ട്ട എ​സ്.​എ​ച്ച്.​ഒ ജി​ല്ല പൊ​ലീ​സ് ചീ​ഫി​ന് 2022ൽ ​ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ഏ​റെ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​യി​രു​ന്നു. തീ​വ്ര​വാ​ദ​വും ക്ര​മ​സ​മാ​ധാ​ന​പ​ര​വു​മാ​യ പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​ത് ആ​ഭ്യ​ന്ത​ര സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​ണെ​ന്നാ​ണ് അ​ന്ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ട്.

ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ യ​ഥാ​ർ​ഥ വ​സ്തു​ത അ​റി​യാ​ൻ ജ​ന​കീ​യ വി​ക​സ​ന ഫോ​റം പ്ര​സി​ഡ​ന്‍റ് ഷെ​രീ​ഫ് പൊ​ന്ത​നാ​ൽ വി​വ​രാ​വ​കാ​ശം ന​ൽ​കി. 2017 മു​ത​ൽ 2022 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ളാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ര​ഹ​സ്യ സ്വ​ഭാ​വു​ള്ള രേ​ഖ​യാ​ണെ​ന്ന് കാ​ണി​ച്ച് വി​വ​രം എ​സ്.​എ​ച്ച്.​ഒ​യും അ​പ്പീ​ൽ അ​ധി​കാ​രി​യാ​യ ഡി​വൈ.​എ​സ്.​പി​യും അ​പേ​ക്ഷ ത​ള്ളു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് മ​റു​പ​ടി ല​ഭി​ച്ച​ത്.

തീ​വ്ര​വാ​ദ കേ​സും മ​ത​സ്പ​ർ​ധ കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല. രാ​ഷ്ട്രീ​യ​മാ​യ 50 ക്ര​മ​സ​മാ​ധാ​ന കേ​സു​ക​ളാ​ണ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്നാ​ണ് 2023 മേ​യ് ആ​റി​ന് ല​ഭി​ച്ച വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ൽ പ​റ​ഞ്ഞ​ത്. പി​ന്നീ​ട് ഇ​ക്ക​ഴി​ഞ്ഞ മേ​യ് 18ന് ​മ​റ്റൊ​രു വി​വ​രാ​വ​കാ​ശം കൂ​ടി ന​ൽ​കി. 2022 ജ​നു​വ​രി മു​ത​ൽ 2026 ഏ​പ്രി​ൽ വ​രെ ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​രു തീ​വ്ര​വാ​ദ കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.

ഈ​രാ​റ്റു​പേ​ട്ട​ക്കെ​തി​രെ വ്യാ​ജ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ജ​ന​കീ​യ വി​ക​സ​ന ഫോ​റം കൊ​ടു​ത്ത പ​രാ​തി​യി​ൽ തെ​ളി​വി​ല്ലെ​ന്ന് പ​റ​ഞ്ഞ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് പ​രാ​തി ത​ള്ളു​ക​യാ​ണ് ചെ​യ്ത​ത്. മു​ൻ എ​സ്.​പി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ തെ​റ്റാ​യ റി​പ്പോ​ർ​ട്ട് കാ​ര​ണം മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ര​ണ്ട് വ​ർ​ഷ​മാ​ണ് വൈ​കി​യ​ത്.

Tags:    
News Summary - RTI reply says No terror cases Registered in Erattupetta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.