പോളയും പായലും നിറഞ്ഞ വേമ്പനാട്ട് കായൽ

പോളയും മാലിന്യവും നിറഞ്ഞ് വേമ്പനാട്ട് കായൽ; കക്ക-മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ

വൈക്കം: കാലവർഷം പെയ്തിറങ്ങിയതോടെ വേമ്പനാട്ട് കായലിൽ പോളയും പായലും നിറഞ്ഞു. ഇതോടെ കക്ക-മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലായി. വള്ളവും വലയും തൊഴിലുപകരണങ്ങളുമായി കായലിൽ ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണിവർ. മാക്കേകടവ് - നേരെകടവ് ബോട്ട്- വഞ്ചി സഞ്ചാരവും പ്രതിസന്ധിയിലാണ്. ബോട്ടുകളുടെ പ്രൊപ്പല്ലറിൽ പായലും മാലിന്യവും കയറുന്നത് എഞ്ചിൻ തകരാറിനും കാരണമാകുന്നു.

വെച്ചൂർ, തലയാഴം, ടി.വി പുരം, വൈക്കം ടൗൺ, നേരെകടവ്, ചെമ്മനാകരി തറവട്ടം, ചെമ്പ്, കാട്ടിക്കുന്ന്, പൂത്തോട്ട വരെയുള്ള കായൽ തീരത്താണ് പോളയും പായലും എക്കലും അടിഞ്ഞുകൂടുന്നത്. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ തോടുകളിൽ വൻ തോതിൽ അടിഞ്ഞുകൂടിയ പുല്ലും പോളയും കായലിലേക്ക് ഒഴുകിയെത്തുകയാണ്. തണ്ണീർമുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തിലെങ്കിലും കൂടുതൽ സമയം തുറന്നിട്ടാൽ ഓരുവെള്ളം എല്ലാ മേഖലകളിലും വ്യാപിക്കും. എങ്കിൽ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരമാകൂ എന്നാണ് തൊഴിലാളികൾ പറയുന്നത്. തീരപ്രദേശങ്ങളിൽനിന്നുള്ള പോളയും പായലും നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾ ഒത്തൊരുമിച്ചാലേ സാധിക്കൂവെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

എ.സി കനാലിലെ എക്കലും മാലിന്യവും നീക്കാൻ രണ്ടു കോടി

ച​ങ്ങ​നാ​ശ്ശേ​രി: എ.​സി ക​നാ​ലി​ൽ നി​ന്ന് 12 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്ത് നീ​രൊ​ഴു​ക്ക്​ ത​ട​സ്സം പ​രി​ഹ​രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്കാ​യി ര​ണ്ടു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. എ.​സി ക​നാ​ലി​ലെ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്ക​ണ​മെ​ന്ന് വി​നു ജോ​ബ് എം.​എ​ൽ.​എ ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മാ​ണ് തു​ക വ​ക​യി​രു​ത്തി​യ​ത്.

ച​ങ്ങ​നാ​ശ്ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ല പ​രി​ധി​യി​ൽ​പ്പെ​ട്ട മ​ന​യ്ക്ക​ച്ചി​റ മു​ത​ൽ കി​ട​ങ്ങ​റ ഈ​സ്റ്റ് പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ത്തെ മ​ണ്ണും മാ​ലി​ന്യ​വു​മാ​ണ് നീ​ക്കം ചെ​യ്യു​ന്ന​ത്. മ​ന​യ്ക്ക​ച്ചി​റ മു​ത​ൽ ഒ​ന്നാം​ക​ര​വ​രെ ക​നാ​ലി​ലെ എ​ക്ക​ലും മാ​ലി​ന്യ​വും നീ​ക്കാ​ൻ സം​സ്ഥാ​ന ബ​ജ​റ്റി​ൽ 50 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു. ഇ​ട​ക്കി​ടെ​യു​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ തോ​ടു​ക​ളി​ലെ​യും ആ​റു​ക​ളി​ലെ​യും മ​ണ​ലും മാ​ലി​ന്യ​വും നീ​ക്കി ആ​ഴം​കൂ​ട്ടി ജ​ല​സം​ഭ​ര​ണ​ശേ​ഷി​യും ഒ​ഴു​ക്കു ത​ട​സ്സ​വും നീ​ക്കാ​ൻ സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം തി​രു​മാ​നി​ച്ചി​രു​ന്നു.

ഈ ​തീ​രു​മാ​നം എ.​സി ക​നാ​ലി​ന്‍റെ നി​ല​നി​ൽ​പ്പി​നു ഗു​ണ​ക​ര​മാ​കു​മെ​ന്ന് ക​നാ​ൽ വ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും ക​നാ​ൽ വി​ക​സ​ന സ​മി​തി​യും പ​റ​യു​ന്നു. 671 കോ​ടി​യോ​ളം രൂ​പ മു​ട​ക്കി നി​ർ​മി​ച്ച റോ​ഡി​ൽ എ.​സി ക​നാ​ൽ ക​വി​ഞ്ഞൊ​ഴു​കി കി​ലോ​മീ​റ്റ​റു​ക​ളോ​ളം വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത് ഗ​താ​ഗ​ത ത​ട​സ്സ​ത്തി​നും വീ​ടു​ക​ളു​ടെ​യും റോ​ഡി​ന്‍റെ​യും ത​ക​ർ​ച്ച​യ്ക്കും കാ​ര​ണ​മാ​യി​രു​ന്നു. മ

​ന​യ്ക്ക​ച്ചി​റ​യി​ൽ ആ​രം​ഭി​ച്ച് ച​ങ്ങ​നാ​ശ്ശ​രി ന​ഗ​ര​സ​ഭ, പാ​യി​പ്പാ​ട്, വെ​ളി​യ​നാ​ട്, രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്ന് ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം​ക​ര​യി​ൽ എ​ത്തു​ന്ന എ.​സി ക​നാ​ൽ നെ​ടു​മു​ടി, കൈ​ന​ക​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ പ​ള്ളാ​ത്തു​രു​ത്തി പൂ​ക്കൈ​ത​യാ​ർ ഭാ​ഗ​ത്ത് തു​റ​ക്കു​ന്ന​ത്​ സ​ർ​ക്കാ​ർ പ​ഠ​ന​വി​ഷ​യ​മാ​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. 

Tags:    
News Summary - Vembanad lake filled with mud and garbage; shellfish and fish farmers in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.