ബോട്ട് യാത്രക്കിടെ ശാരീരികാസ്വസ്ഥതയുണ്ടായ യാത്രക്കാരിക്ക് ചികിത്സ നൽകി രക്ഷപ്പെടുത്തിയ ജീവനക്കാർ
കുമരകം: ബോട്ടിൽ യാത്ര ചെയ്യവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും അബോധാവസ്ഥയിലാകുകയും ചെയ്ത സ്ത്രീക്ക് പ്രാഥമിക ശുശ്രൂഷ നൽകി രക്ഷിച്ച് ബോട്ട് ജീവനക്കാർ. ജലഗതാഗത വകുപ്പിൻറെ കോട്ടയം സ്റ്റേഷനിലെ എ-58 നമ്പർ ബോട്ടിലെ ജീവനക്കാരാണ് അബോധാവസ്ഥയിലായ സ്ത്രീയെ എടുത്ത് സീറ്റിൽ കിടത്തുകയും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തത്.
കോട്ടയം, ആലപ്പുഴ സ്റ്റേഷൻ മാസ്റ്റർമാരുടെ നിർദേശപ്രകാരം അടിയന്തര വൈദ്യസഹായത്തിനായി ബോട്ടിൻറെ റൂട്ട് മാറ്റി കൈനകരിയിലെ എസ്.എൻ.ഡി.പി ജെട്ടിയിൽ അടുപ്പിച്ചു. ജീവനക്കാരുടെ ആവശ്യപ്രകാരം സമീപത്തെ ക്ലിനിക്കിലെ ഡോക്ടറും ജീവനക്കാരും ബോട്ടിലെത്തി അടിയന്തര വൈദ്യസഹായം നൽകി സ്ത്രീയെ രക്ഷിച്ചു.
മാതൃകപരമായ പ്രവർത്തനം നടത്തിയ ജീവനക്കാരായ ബോട്ട് സ്രാങ്ക് കെ.എസ്. അനൂപ്, ബോട്ട്മാസ്റ്റർ പ്രനീഷ് ദാസ്, ബോട്ട് ഡ്രൈവർ കറുപ്പൻ, ബോട്ട് ലാസ്കർമാരായ ബിജു, അഭിനവ് എന്നിവരെ ആലപ്പുഴ ട്രാഫിക് സൂപ്രണ്ട് എം. സുജിത്, കോട്ടയം സ്റ്റേഷൻ മാസ്റ്റർ വി.എ. സലിം, ആലപ്പുഴ സ്റ്റേഷൻ മാസ്റ്റർ ജോസ് സെബാസ്റ്റ്യൻ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.