കുമളി: കണ്ണൂരിൽനിന്ന് വണ്ടിപ്പെരിയാർ 62ാം മൈലിലെ ബന്ധുവീട്ടിലെത്തിയ യുവാവിനെ എം.ഡി.എം.എയുമായി പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശി അരുൺ പവിത്രൻ (30) ആണ് പിടിയിലാണ്. ഇയാളിൽ നിന്ന് 16 ഗ്രാം കഞ്ചാവും അര ഗ്രാമിന് താഴെ എം.ഡി.എം.എയും 86,000 രൂപയും പൊലീസ് കണ്ടെടുത്തു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്ന യുവാവാണ് പിടിയിലായത്. കണ്ണൂരിൽ നിന്ന് ഇടക്കിടെ യുവാവ് വണ്ടിപ്പെരിയാറിന് സമീപത്തെ ബന്ധുവീട്ടിൽ വന്നുപോകുന്നത് സംശയത്തിനിടയായതോടെയാണ് പൊലീസ് നിരീക്ഷണം തുടങ്ങിയത്. വണ്ടിപ്പെരിയാർ ഇൻസ്പെക്ടർ അമൃത് സിംഗ് നായകത്തിന്റെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.