മുണ്ടക്കയം: സോളാർ വേലികൾ തകർത്ത് കാട്ടാനകൾ ജനവാസ മേഖലയിൽ. കൊമ്പുകുത്തിയിൽ വ്യാപക കൃഷിനാശം. കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തിയിൽ വെള്ളിയാഴ്ച പുലർച്ചയാണ് കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ചത്.സോളാർവേലികൾ തകർത്തെത്തിയ കാട്ടാനക്കൂട്ടം കൊമ്പുകുത്തി ഗവ. ഹൈസ്കൂളിന്റെ സമീപത്തെത്തി.
അരിച്ചേരിമല കൊച്ചുപുരയ്ക്കൽ പത്മനാഭന്റെ പുരയിടത്തിലെ കൃഷികളും ഇളംപുരയിടത്തിൽ സുരേന്ദ്രന്റെ കൃഷിയിടത്തിലെ 200 ഓളം വാഴകളുമാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. മേഖലയിൽ ദിവസങ്ങളായി ശല്യംചെയ്യുന്ന ആനക്കൂട്ടം സോളാർ വേലികൾ തകർത്താണ് ജനവാസമേഖലയിൽ എത്തിയിരിക്കുന്നത്.
കൊമ്പുകുത്തി ടൗണിലെ സ്കൂളിന് സമീപത്ത് എത്തിയതോടെ ജനങ്ങൾ ഏറെ ഭീതിയോടെയാണ് കഴിയുന്നത്. കഴിഞ്ഞദിവസം പുലിക്കുന്ന് മേഖലയിൽ കാട്ടാനക്കൂട്ടമെത്തി വ്യാപകമായി കൃഷികൾ നശിപ്പിച്ചിരുന്നു. ഈ ആനകൾ തന്നെയാണ് കൊമ്പുകുത്തി മേഖലയിലും കൃഷിയിടത്തിൽ നാശം ഉണ്ടാക്കിയിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.