പൊ​ൻ​കു​ന്നം ആ​ന​ക്ക​യം ഷാ​പ്പി​ന് സ​മീ​പം കൊ​ച്ചു​ക​രി​പ്പാ​പ്പ​റ​മ്പി​ൽ ബി​ജോ​യു​ടെ വീ​ടി​ന്

തീ​പി​ടി​ച്ച നി​ല​യി​ൽ

വീ​ട്​ ക​ത്തി​ന​ശി​ച്ചു

പൊ​ൻ​കു​ന്നം: ആ​ന​ക്ക​യം ഷാ​പ്പി​ന് സ​മീ​പം വീ​ട് ക​ത്തി​ന​ശി​ച്ചു. കൊ​ച്ചു​ക​രി​പ്പാ​പ്പ​റ​മ്പി​ൽ ബി​ജോ​യു​ടെ വീ​ടി​നാ​ണ് തീ​പി​ടി​ച്ച​ത്. ആ​ള​പാ​യ​മി​ല്ല. ത​നി​ച്ചു താ​മ​സി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹം തീ​പി​ടി​ത്ത സ​മ​യ​ത്ത് വീ​ടി​ന് പു​റ​ത്താ​യി​രു​ന്നു. തീ ​പ​ട​രു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രാ​ണ് വി​വ​ര​മ​റി​യി​ച്ച​ത്. റ​ബ​ർ ഷീ​റ്റ് ഉ​ണ​ക്കാ​ൻ പു​ക​യി​ട്ട​തി​ന് പി​ന്നാ​ലെ തീ ​പ​ട​രു​ക​യാ​യി​രു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി​നി​ന്ന്​ അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ്​ തീ​യ​ണ​ച്ച​ത്. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​എ​ൻ. ഗി​രീ​ഷ് കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​മോ​ഹ​ൻ കു​മാ​ർ, കെ.​കെ. സ​ന്തോ​ഷ് കു​മാ​ർ, ബി. ​ഗൗ​തം എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Tags:    
News Summary - The house was destroyed by fire.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.