കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ. സ്‌കൂളില്‍ നിര്‍മിക്കുന്ന സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ ശിലാസ്ഥാപനം കായിക മന്ത്രി അബ്ദുറഹ്‌മാന്‍ നിർവഹിക്കുന്നു
കാഞ്ഞിരപ്പള്ളി: സ്‌കൂള്‍ സ്‌പോര്‍ട്‌സ് രംഗത്ത് രാജ്യത്തിനാകെ മാതൃകയായി വലിയൊരു കുതിപ്പിലാണ് കേരളമെന്ന് കായിക മന്ത്രി അബ്ദുറഹ്‌മാന്‍. കുന്നുംഭാഗം ഗവ. സ്‌കൂളില്‍ സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ ശിലാസ്ഥാപനം നടത്തുകയായിരുന്നു മന്ത്രി.
ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ സ്‌പോര്‍ട്‌സ് പാഠ്യപദ്ധതിയുടെ ഭാഗമാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. സ്‌പോര്‍ട്‌സ് സ്കൂളുകള്‍ക്ക് പ്രത്യേക സിലബസ് അടുത്ത വര്‍ഷം ആരംഭിക്കും. ഗവ. ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ആന്‍റണി മാര്‍ട്ടിന്‍, കായിക വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി കെ. ജീവന്‍ ബാബു, കായിക വകുപ്പ് ഡയറക്ടര്‍ പി.ഐ.എ. വിഷ്ണുരാജ്. ചീഫ് എന്‍ജിനീയര്‍ പി.കെ. അനില്‍ കുമാര്‍, ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ടി.എന്‍.ഗിരീഷ് കുമാര്‍, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജയ ശ്രീധര്‍, ജില്ല പഞ്ചായത്തംഗങ്ങളായ അഭിലാഷ് ചന്ദ്രന്‍, തോമസ് കുന്നപ്പള്ളി പഞ്ചായത്തംഗം മോളിക്കുട്ടി തോമസ്, ജയശ്രീ വിജയകുമാര്‍, സുബിത ബിനോയി, ജോയി മുണ്ടാമ്പള്ളി, ഹണി ജി. അലക്‌സാണ്ടര്‍, റോഷ്ന അലിക്കുഞ്ഞ്, അജാസ് വാരിക്കാടന്‍, ഗിരീഷ് എസ്.നായര്‍, വി.എസ്. അബുദുല്‍ റസാഖ്, കെ.ജെ. ജേക്കബ്, വി.ജി.ലാല്‍, പി.കെ. സ്വാമിനാഥന്‍, പി.പ്രജിത്ത്, ഷാജി നല്ലേപ്പറമ്പില്‍, വി.ആര്‍.രമേശ്, സേവ്യര്‍ മൂലക്കുന്ന്, പി.എ സലിം, കെ.ആര്‍.ഷൈജു, ലാല്‍ജി മാടത്താനിക്കുന്നേല്‍, ഹരി താമരശേരില്‍, സോമന്‍ മുണ്ടക്കയം, കെ.വി.ദേവസ്യ, പി.ആര്‍.സന്തോഷ് കുമാര്‍, വി.എന്‍.കൃഷ്ണപിള്ള, ഇ.സി.ജോണ്‍, കെ.ആര്‍.രാജേഷ്, റെജി കാവുങ്കല്‍, പി.എം.ആച്ചിയമ്മ എന്നിവര്‍ സംസാരിച്ചു.
കിഫ്ബി മുഖേന 27.70 കോടി ചെലവഴിച്ചാണ് നിര്‍മാണ പ്രവര്‍ത്തനം. കേരളത്തിലെ അഞ്ചാമത്തെ സ്‌പോര്‍ട്‌സ് സ്‌കൂളായ ഇവിടെ വിദ്യാര്‍ഥികള്‍ക്ക് താമസിച്ച് പഠിക്കാൻ സൗകര്യമൊരുക്കും. ഹോസ്റ്റല്‍, ഓഫിസ് കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണമാകും ആദ്യം. സ്വിമ്മിങ് പൂള്‍, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, വോളിബാള്‍ കോര്‍ട്ട്, 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, സെവന്‍സ് ഫുട്‌ബാള്‍ സിന്തറ്റിക് ടര്‍ഫ്, സ്‌പോര്‍ട്സ് സ്‌കൂൾ കുട്ടികള്‍ക്കും കോച്ചുമാര്‍ക്കും ഹോസ്റ്റൽ, മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, കോംപാക്ട് സ്‌പോര്‍ട്സ് ബില്‍ഡിങ്, ഭിന്നശേഷി സൗഹൃദ സ്‌പോര്‍ട്സ് സൗകര്യങ്ങള്‍ എന്നിവ നിര്‍മിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.