Posted On
date_range Updated On
date_range 20 അടി താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞ് ഭാര്യക്കും ഭർത്താവിനും പരിക്ക്
ഈരാറ്റുപേട്ട: ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങും വഴി കുടുംബം യാത്ര ചെയ്ത സ്കൂട്ടർ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഭാര്യക്കും ഭർത്താവിനും സാരമായി പരിക്കേറ്റു. ആലപ്പുഴ നിയാസ് മൻസിലിൽ നിഷാദ്, ഭാര്യ തസ്നി നിഷാദ് എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ചൊവ്വാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം.
ഇല്ലിക്കൽകല്ലിൽനിന്ന് താഴേക്ക് ഇറങ്ങിവരുന്ന കുത്ത് ഇറക്കത്തിൽ വളവ് തിരിയുന്നതിനിടെ ഇവർ യാത്ര ചെയ്ത സ്കൂട്ടർ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായത്. ജനവാസമില്ലാത്ത പ്രദേശമായതിനാൽ അപകടം സംഭവിച്ചത് അറിയാൻ താമസിച്ചു. അതുവഴി വന്ന വഴിയാത്രക്കാരാണ് സംഭവം നാട്ടുകാരെ അറിയിച്ചത്.അപകടത്തിൽപെട്ട സ്കൂട്ടർ ടീം നന്മക്കൂട്ടം പ്രവർത്തകരുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട സ്റ്റേഷനിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.