ശ്രീകുമാർ, ബിജോ കെ. ബേബി
Posted On
date_range Updated On
date_range മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിലേക്ക് അനുവാദമില്ലാതെ പ്രവേശിക്കാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ
കോട്ടയം: മെഡിക്കൽ കോളജിലെ കാഷ്വൽറ്റിയിലേക്ക് അനുവാദമില്ലാതെ പ്രവേശിക്കാൻ ശ്രമിക്കുകയും തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടി.
കുമാരനല്ലൂർ വല്യാലിൻചുവട് കൊല്ലേലിൽ വീട്ടിൽ ബിജോ കെ. ബേബി (20), ആലപ്പുഴ സ്വദേശി ശ്രീകുമാർ (59) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ മെഡിക്കൽ കോളജിലെ കാഷ്വൽറ്റിയിലേക്ക് അനുവാദമില്ലാതെ പ്രവേശിക്കാൻ ശ്രമിക്കുകയും തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ കമ്പിവടിയും ബിയർ കുപ്പിയും കൊണ്ട് ദേഹോപദ്രവം ഏൽപിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.