തി​രു​ന​ക്ക​ര ബ​സ്​ സ്റ്റാ​ൻ​ഡ്​

തിരുനക്കര ബസ്​ ബേ; കലക്ടർക്ക്​ സമ്മതപ​ത്രം നൽകി നഗരസഭ

കോ​ട്ട​യം: തി​രു​ന​ക്ക​ര ബ​സ്​ സ്റ്റാ​ൻ​ഡി​ൽ ബ​സ്​ ബേ ​ആ​രം​ഭി​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്ന്​ കാ​ട്ടി​ ട്രാ​ഫി​ക്​ റെ​ഗു​ലേ​റ്റ​റി ക​ൺ​വീ​ന​ർ കൂ​ടി​യാ​യ ക​ല​ക്ട​ർ​ക്ക്​ കോ​ട്ട​യം ന​ഗ​ര​സ​ഭ സ​മ്മ​ത​പ​​ത്രം ന​ൽ​കി. തി​ങ്ക​ളാ​ഴ്ച​യാ​ണ്​ ലീ​ഗ​ൽ സ​ർ​വി​സ്​ അ​തോ​റി​റ്റി (ഡി.​എ​സ്.​എ​ൽ.​എ) ഇ​തു​സം​ബ​ന്ധി​ച്ച കേ​സ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​തി​നു​മു​മ്പ്​ തീ​രു​മാ​നം അ​റി​യി​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി​ക്ക്​ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ സെ​​ക്ര​ട്ട​റി​യു​ടെ അ​ടി​യ​ന്ത​ര ന​ട​പ​ടി.

കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നു മു​മ്പു​ണ്ടാ​യി​രു​ന്ന വി​ധ​ത്തി​ൽ താ​ൽ​ക്കാ​ലി​ക ബ​സ്​ സ്​​റ്റോ​പ്​ അ​നു​വ​ദി​ക്കാ​മെ​ന്നും ന​ഗ​ര​സ​ഭ​ക്ക്​ ഇ​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്നു​മാ​ണ്​ സ​മ്മ​ത​പ​ത്ര​ത്തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ സ്റ്റാ​ൻ​ഡി​ലെ ബ​സ്​ ബേ ​മാ​റ്റി​യ​തും ബ​സു​ക​ൾ വ​ഴി തി​രി​ച്ചു​വി​ട്ട​തും. ബ​സു​ക​ൾ പോ​സ്റ്റ്​ ഓ​ഫി​സി​നു മു​ന്നി​ലും പി​ന്നി​ലു​മാ​യാ​ണ്​ നി​ർ​ത്തി​യി​രു​ന്ന​ത്. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലാ​യി​രു​ന്നു. മ​ഴ​യി​ലും വെ​യി​ലി​ലും റോ​ഡ​രി​കി​ൽ ബ​സ്​ കാ​ത്തു​നി​ൽ​​ക്കേ​ണ്ട ഗ​തി​കേ​ടി​ലു​മാ​യി. റോ​ഡി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ കു​രു​ക്കും നി​യ​ന്ത്ര​ണാ​തീ​ത​മാ​യി​രു​ന്നു. കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റ​ൽ പൂ​ർ​ത്തി​യാ​യി​ട്ടും ബ​സ്​ ബേ ​പു​ന​രാ​രം​ഭി​ക്ക​ൽ പ​ല കാ​ര​ണ​ങ്ങ​ളാ​ൽ നീ​ണ്ടു. ബ​സു​ക​ൾ ക​യ​റി​പ്പോ​കു​ന്ന​ത​ല്ലാ​തെ സ്റ്റാ​ൻ​ഡി​ൽ​നി​ന്ന്​ ആ​ളെ എ​ടു​ക്കു​ന്നി​ല്ല.

നേ​ര​ത്തേ ബ​സ്​ ബേ ​ആ​രം​ഭി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്​ ക​ല​ക്ട​ർ മു​നി​സി​പ്പാ​ലി​റ്റി​ക്ക്​ ക​ത്ത്​ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, കാ​ത്തി​രി​പ്പു​കേ​ന്ദ്രം നി​ർ​മി​ച്ച ശേ​ഷം ബ​സ്​ ബേ ​പു​ന​രാ​രം​ഭി​ക്കാ​മെ​ന്നാ​യി​രു​ന്നു മു​നി​സി​പ്പാ​ലി​റ്റി നി​ല​പാ​ട്. താ​ൽ​ക്കാ​ലി​ക ബ​സ്​ ബേ ​നി​ർ​മി​ക്കാ​ൻ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ്​​ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ്, അ​തു​വ​രെ കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ടി​യ​ന്ത​ര​മാ​യി സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ നി​ർ​ത്താ​ൻ സം​വി​ധാ​ന​മൊ​രു​ക്കാ​നും ലീ​ഗ​ൽ സ​ർ​വി​സ്​ അ​തോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജി​യു​മാ​യ ജി. ​പ്ര​വീ​ൺ​കു​മാ​ർ നി​ർ​ദേ​ശി​ച്ച​ത്.

ക​ല​ക്ട​ർ തീ​രു​മാ​ന​മെ​ടു​ത്താ​ലേ എ​ന്നു​മു​ത​ൽ ബ​സ്​ ബേ ​തു​ട​ങ്ങാ​നാ​വൂ എ​ന്ന്​ വ്യ​ക്ത​മാ​കൂ. തി​രു​ന​ക്ക​ര ബ​സ്​ സ്റ്റാ​ൻ​ഡ്​ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ ഒ​ഴി​പ്പി​ച്ച വ്യാ​പാ​രി​ക​ളു​ടെ പു​ന​ര​വ​ധി​വാ​സം സം​ബ​ന്ധി​ച്ച്​ ജൂ​ലൈ 17ന​കം തീ​രു​മാ​ന​മെ​ടു​ക്കാ​നും ഡി.​എ​സ്.​എ​ൽ.​എ മു​നി​സി​പ്പാ​ലി​റ്റി​യോ​ട്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Tirunakkara Bus Bay; The Municipal Corporation has given consent to the Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.