Posted On
date_range Updated On
date_range ബൈക്കിലെത്തിയ യുവാക്കള്‍ വീട്ടമ്മയുടെ സ്വർണമാല കവര്‍ന്നു
തെള്ളകം: ബൈക്കിലെത്തിയ യുവാക്കള്‍ വീട്ടമ്മയുടെ മൂന്ന് പവന്റെ സ്വർണമാല കവര്‍ന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ തെള്ളകം ചൈതന്യ ജങ്ഷന് സമീപമാണ് സംഭവം. ആര്‍പ്പൂക്കര ചൂരക്കാവ് ക്ഷേത്രത്തിന് സമീപമുള്ള മഠത്തില്‍ വീട്ടില്‍ അനിതയുടെ മാലയാണ് പൊട്ടിച്ചെടുത്തത്.
മാല പൊട്ടിച്ച യുവാക്കള്‍ അതിവേഗത്തില്‍ പാഞ്ഞുപോയി. സംഭവം ശ്രദ്ധയില്‍പെട്ട ഒരു കാര്യാത്രികന് കാര്‍ കുറുകെ ഇടാന്‍ ശ്രമിച്ചെങ്കിലും ബൈക്കുകാര് വെട്ടിച്ചുകടന്നു. ഈ സമയത്ത് റോഡില്‍ ആരും ഇല്ലായിരുന്നു. ഏറ്റുമാനൂര്‍ പൊലീസില്‍ വീട്ടമ്മ പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.