ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ തെങ്ങ് വീണനിലയിൽ
Posted On
date_range Updated On
date_range ബൈക്കിന് മുകളിൽ തെങ്ങ് വീണു; യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്
കുമരകം: പള്ളിച്ചിറക്ക് സമീപം ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ തെങ്ങ് വീണു, ബൈക്ക് യാത്രികൻ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി 7.30ഓടെയായിരുന്നു സംഭവം. റോഡിന് സമീപം നിന്നിരുന്ന തെങ്ങ് റോഡിലൂടെ സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു.
തെങ്ങ് വീഴുന്നത് ശ്രദ്ധയിൽപെട്ട യാത്രികൻ പെട്ടെന്ന് ചാടിമാറിയതിനാൽ വൻ അപകടം ഒഴിവായി. ചൂളഭാഗം സ്വദേശി വലിയപറമ്പിൽ ആഷിൻ ഷിബുവാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. പെട്രോൾ ടാങ്കിന്‍റെ മുകളിലേക്കാണ് തെങ്ങ് വീണത്. മരം വീണതോടെ ഗതാഗതം തടസ്സപ്പെടുകയും സമീപത്തെ വൈദ്യുതി കമ്പികൾ പൊട്ടുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തെങ്ങ് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.