വെച്ചൂര്‍ ബണ്ട് റോഡില്‍ പെട്രോള്‍ പമ്പിന് സമീപം
അപകടത്തിൽ തകർന്ന കാര്‍.
വൈക്കം: രോഗി സഞ്ചരിച്ചിരുന്ന കാര്‍ മുന്നില്‍ പോകുകയായിരുന്ന മറ്റൊരു കാറിന് പിന്നിലിടിച്ച ശേഷം തലകീഴായി മറിഞ്ഞ് അപകടത്തില്‍പെട്ടു. യാത്രക്കാരെ അത്ഭുതകരമായി രക്ഷപ്പെടുത്തി. വെച്ചൂര്‍ ബണ്ട് റോഡില്‍ പെട്രോള്‍ പമ്പിന് സമീപം തിങ്കളാഴ്ച ഉച്ചക്ക് 12.15ഓടെയായിരുന്നു അപകടം.
മെഡിക്കല്‍ കോളജിൽനിന്നും കീമോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാറിലെ യാത്രികരായ വയലാര്‍ ചിറയില്‍ മോഹനന് (63), ഇയാളുടെ മരുമകന് രജീഷ് എന്നിവരെ നാട്ടുകാരാണ് കാറില്‍നിന്നും രക്ഷപ്പെട്ടത്. വൈക്കത്ത് നിന്നും ഫയർസ്റ്റേഷന് ഓഫിസര്‍ ടി.ഷാജികുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്സ് എത്തി കാര്‍ ഉയര്‍ത്തി മാറ്റിയാണ് തണ്ണീര്‍മുക്കം-ആലപ്പുഴ റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.
നിസ്സാര പരിക്കേറ്റ ഇവരെ മറ്റൊരു വാഹനത്തില്‍ കയറ്റിവിട്ടു. തലകീഴായി മറിഞ്ഞ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നില്‍ പോകുകയായിരുന്ന സ്വിഫ്റ്റ് കാറിന്റെ പിന്‍വശവും തകര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.