ഫൈ​സ​ലി​നെ തെ​ളി​വെ​ടു​പ്പി​ന് വേ​ണ്ടി പൊ​ലീ​സ് ക​ങ്ങ​ഴ​യി​ലെ​ത്തി​ച്ച​പ്പോ​ൾ

സാമ്പത്തിക തട്ടിപ്പ്; മുൻ പഞ്ചായത്തംഗത്തെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കങ്ങഴ: സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം ഒളിവിൽ കഴിഞ്ഞ മുൻ പഞ്ചായത്തംഗത്തെ നാട്ടുകാർ ഏറ്റുമാനൂരിൽ നിന്നു പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കങ്ങഴ പഴുക്കാകുളം വടക്കേക്കര ഫൈസൽമോൻ (42) ആണ് പിടിയിലായത്. പി.ഡബ്ല്യു.ഡി കോൺട്രാക്ടർ എന്ന പേരിൽ ഏറ്റുമാനൂരിൽ രണ്ടര വർഷത്തോളമായി കഴിയുകയായിരുന്നു ഇയാൾ. നിരവധിയാളുകളിൽ നിന്നും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലക്ഷങ്ങൾ വായ്പയെടുത്ത ശേഷം മുങ്ങിയതാണിയാൾ.

പണം നഷ്ടമായവർ കറുകച്ചാൽ പൊലീസ് സ്റ്റേഷനിൽ നിരവധി പരാതികൾ നൽകിയിരുന്നു. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഏറ്റുമാനൂരിൽ ഇയാൾ റോഡ് കോൺക്രീറ്റിങ് നടത്തുന്ന സ്ഥലത്തു നിന്നാണ് ബുധനാഴ്ച രാവിലെ പിടിയിലായത്. ശേഷം പൊലീസിന് കൈമാറുകയായിരുന്നു.

കറുകച്ചാൽ പൊലീസ് ഇയാളെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം സ്വദേശിനിയുടെ പേരിൽ കരാറെടുത്ത് ജോലികൾ ചെയ്തു വരികയായിരുന്നു. 2015-20 കാലത്ത് കങ്ങഴ പഞ്ചായത്ത് ആറാം വാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020ൽ ഏഴാം വാർഡിൽ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

Tags:    
News Summary - Financial fraud; Former panchayat member arrested by locals and handed over to police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.