വൈ​ക്കം മൃ​ഗാ​ശു​പ​ത്രി ഒ​ന്നാം​ഘ​ട്ട ഉ​ദ്ഘാ​ട​നം

കോ​ട്ട​യം: വൈ​ക്കം മൃ​ഗാ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഒ​ന്നാം​ഘ​ട്ടം മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തി​ന്​ 29 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി അ​റി​യി​ച്ചു.

രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ ര​ണ്ട് ഷി​ഫ്റ്റി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വൈ​ക്കം മൃ​ഗാ​ശു​പ​ത്രി, സം​സ്ഥാ​ന സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​ത്ത 12 മ​ണി​ക്കൂ​ർ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന 31 സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. ക്ഷീ​ര മേ​ഖ​ല​യി​ൽ മി​ക​വ് പു​ല​ർ​ത്തി​യ ക​ർ​ഷ​ക​രെ മ​ന്ത്രി ആ​ദ​രി​ച്ചു. വൈ​ക്കം സ​ത്യാ​ഗ്ര​ഹ സ്മാ​ര​ക ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി.​കെ. ആ​ശ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പ​ശു​ക്ക​ളി​ലെ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും ശാ​സ്ത്രീ​യ തീ​റ്റ​ക്ര​മ​വും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും ന​ട​ന്നു. കൗ​ൺ​സി​ല​ർ ഡി. ​ര​ഞ്ജി​ത്ത് കു​മാ​ർ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​മാ​ത്യു ഫി​ലി​പ്പ്, ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ പി.​കെ. മ​നോ​ജ്​ കു​മാ​ർ, ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫി​സ​ർ ഡോ. ​ആ​ർ. ഉ​ഷ, മൃ​ഗാ​ശു​പ​ത്രി സീ​നി​യ​ർ സ​ർ​ജ​ൻ ഡോ. ​എ​സ്. സെ​ങ്കോ​ട്ട​യ്യ​ൻ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ എ​സ്. അ​ര​വി​ന്ദ് സ​ച്ചി​ൽ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എ​ബ്ര​ഹാം പ​ഴേ​ക​ട​വ​ൻ, എം.​കെ. ര​വീ​ന്ദ്ര​ൻ, മ​ധു ആ​ർ. പ​ണി​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Inauguration of the first phase of Vaikom Veterinary Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.