കോ​ഴി​കൊ​ത്തി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ഗ​വ. ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ്

വി​ല​യി​രു​ത്തു​ന്നു

കോ​ഴി​കൊ​ത്തി​പ്പാ​ലം ആ​ദ്യ​ഘ​ട്ട കോ​ൺ​ക്രീ​റ്റി​ങ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ന​ക്ക​ല്ല് കോ​ഴി​കൊ​ത്തി​പ്പാ​ലം ആ​ദ്യ​ഘ​ട്ട കോ​ണ്‍ക്രീ​റ്റി​ങ് ന​ട​ത്തി. ആ​ന​ക്ക​ല്ല്-​എ​റി​കാ​ട് ഭാ​ഗ​ത്തെ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് പാ​ലം.

ആ​രം​ഭ​ത്തി​ലെ വെ​ള്ള പ്ര​ശ്‌​ന​വും നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തേ​ണ്ടി വ​ന്ന​തു​മാ​ണ്​ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വൈ​കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് ഗ​വ. ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് പ​റ​ഞ്ഞു.

താ​ഴേ​ക്ക് കു​ഴി​ക്കും തോ​റും മ​ണ്ണി​ന്‍റെ ക​ട്ടി​കു​റ​ഞ്ഞ​താ​ണ് നി​ര്‍മാ​ണം പ്ര​തി​സ​ന്ധി​യി​ലാ​കാ​ന്‍ കാ​ര​ണം. എം.​എ​ല്‍.​എ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ല്‍നി​ന്ന് 32.50 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പാ​ലം നി​ര്‍മി​ക്കു​ന്ന​ത്. അ​രി​ക് സം​ര​ക്ഷ​ണ​ത്തി​നു ക​ഴി​ഞ്ഞ വ​ര്‍ഷം ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ഷാ​ജ​ന്‍ 15 ല​ക്ഷം രൂ​പ​യും വാ​ര്‍ഡം​ഗം ബി​ജു ച​ക്കാ​ല നാ​ലു ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​രു​ന്നു. പാ​ലം പൊ​ളി​ച്ച്​ ഒ​രു വ​ര്‍ഷ​ത്തി​ന് ശേ​ഷ​മാ​ണ് നി​ര്‍മാ​ണം വേ​ഗ​ത്തി​ലാ​ക്കി​യ​ത്. കാ​ല​പ്പ​ഴ​ക്കം വ​ന്ന് അ​പ​ക​ട​വ​സ്ഥാ​യി​ലാ​യ​തി​നെ തു​ട​ര്‍ന്ന് വീ​തി കൂ​ട്ടി നി​ര്‍മി​ക്കു​ന്ന​തി​നാ​ണ് പ​ഴ​യ പാ​ലം പൊ​ളി​ച്ച​ത്.

എ​ന്നാ​ല്‍, മ​ഴ​യും നി​ര്‍മാ​ണ പ്ര​ശ്‌​ന​ങ്ങ​ളും കാ​ര​ണം പ​ണി വൈ​കി. ഇ​തോ​ടെ നാ​ട്ടു​കാ​ര്‍ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി-​ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ലെ​ത്താ​ന്‍ ചു​റ്റി സ​ഞ്ച​രി​ക്കേ​ണ്ട സ്ഥി​തി​യാ​യി.

Tags:    
News Summary - First phase of concreting of Kozhikothi Bridge begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.