പ​മ്പി​ങ് മു​ട​ങ്ങി​യ മ​ണി​മ​ല​യാ​റി​ന്റെ തീ​ര​ത്തെ കു​ള​ത്തൂ​ർ​മൂ​ഴി

പ​മ്പി​ങ് സ്റ്റേ​ഷ​ൻ

ക​ങ്ങ​ഴ​യി​ലും നെ​ടും​കു​ന്ന​ത്തും കു​ടി​വെ​ള്ള വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ൽ

നെ​ടും​കു​ന്നം: മ​ണി​മ​ല​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ൽ. കൃ​ത്യ​മാ​യ ഇ​ട​വേ​ള​യി​ൽ ഓ​രോ പ്ര​ദേ​ശ​ത്തും വെ​ള്ള​മെ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ക​ങ്ങ​ഴ, നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​യി​ട്ട് ഒ​രു​മാ​സ​മാ​യി. കു​ടി​വെ​ള്ളം മു​ട​ങ്ങു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​ണ്. കൃ​ത്യ​മാ​യി കു​ള​ത്തൂ​ർ​മൂ​ഴി​യി​ൽ​നി​ന്ന് വെ​ള്ളം പ​മ്പു ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് ജ​ല​വ​കു​പ്പ് പ​റ​യു​ന്ന​ത്.

ചി​റ​യ്ക്ക​ൽ​പാ​റ പാ​ലം നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ സ​മീ​പ​ത്തെ ത​ട​യ​ണ തു​റ​ന്നു വി​ട്ടി​രി​ക്കു​ക​യാ​ണ്. ത​ട​യ​ണ​യി​ൽ വെ​ള്ളം ഇ​ല്ലാ​ത്ത​ത​താ​ണ് ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള മോ​ട്ടോ​റാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​തി​ന്റെ ശേ​ഷി കു​റ​ഞ്ഞ​തും കു​ടി​വെ​ള്ള വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​ക്കി. നി​ല​വി​ൽ 12 ദി​വ​സം കൂ​ടു​മ്പോ​ളാ​ണ് വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന​ത്.

നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചി​ല​പ്പോ​ൾ വെ​ള്ളം കി​ട്ടു​ന്നു​ണ്ടെ​ങ്കി​ലും ക​ങ്ങ​ഴ പ​ഞ്ചാ​യ​ത്തി​ലാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം പൂ​ർ​ണ​മാ​യി മു​ട​ങ്ങു​ന്ന​ത്. പാ​ലം നി​ർ​മാ​ണ​ത്തി​ന് ത​ട​സ​മാ​കാ​തി​രി​ക്കാ​നാ​ണ് ത​ട​യ​ണ ഭാ​ഗി​ക​മാ​യി തു​റ​ന്നു​വി​ട്ട​ത്. ഇ​താ​ണ് ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം. ക​ഴി​ഞ്ഞ വ​ർ​ഷം ക​ങ്ങ​ഴ, വെ​ള്ളാ​വൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ ചേ​ർ​ന്ന് മ​ണി​മ​ല​യാ​റ്റി​ൽ 30,000 രൂ​പ മു​ട​ക്കി മ​ണ​ൽ​ചാ​ക്കു​ക​ൾ കൊ​ണ്ട് താ​ൽ​ക്കാ​ലി​ക ത​ട​യ​ണ നി​ർ​മി​ച്ചി​രു​ന്നു. ഇ​ക്കു​റി ത​ട​യ​ണ നി​ർ​മി​ച്ച​തു​മി​ല്ല. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പൈ​പ്പു​ക​ൾ പ​ല​യി​ട​ത്തും പൊ​ട്ടി​യ നി​ല​യി​ലാ​ണ്. വെ​ള്ളം പ​മ്പു ചെ​യ്യു​മ്പോ​ൾ റോ​ഡി​ലൂ​ടെ പൊ​ട്ടി ഒ​ഴു​കു​ന്നു​ണ്ട്. പൈ​പ്പു​ക​ൾ​ക്ക് ത​ക​രാ​ർ ഉ​ള്ള​തി​നാ​ൽ വെ​ള്ള​ത്തി​ന് മ​ർ​ദം കു​റ​വാ​ണ്.

ഇ​തി​നാ​ൽ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വെ​ള്ള​മെ​ത്താ​റു​മി​ല്ല. ഏ​തെ​ല്ലാം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വെ​ള്ളം എ​ത്തു​ന്ന​തെ​ന്ന് യാ​തൊ​രു മു​ന്ന​റി​യി​പ്പു​ക​ളും ജ​ന​ങ്ങ​ൾ​ക്ക് കി​ട്ടാ​റി​ല്ല. ഇ​ത് സം​ബ​ന്ധി​ച്ച് ജ​ല​വ​കു​പ്പ് അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്നും കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന സ്ഥ​ല​ങ്ങ​ൾ മു​ൻ​കൂ​ട്ടി പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ അ​റി​യി​ച്ച് വി​വ​രം ജ​ന​ങ്ങ​ളെ അ​റി​യാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ചീ​ഫ് വി​പ്പ് എ​ൻ. ജ​യ​രാ​ജ് പ​റ​ഞ്ഞു.

Tags:    
News Summary - Drinking water distribution in crisis in Kangzha and Nedumkunnath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.