കോട്ടയത്ത് നടന്ന ഇന്റര്‍ പോളി ക്രിക്കറ്റ് മത്സരത്തില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കാസര്‍കോട്
ഗവ. പോളിടെക്നിക് കോളജ് ടീമിന് കോട്ടയം ഗവ. പോളിടെക്നിക് കോളജ് പ്രിന്‍സിപ്പല്‍
ഡോ. എന്‍.ഡി. ആഷ ട്രോഫി സമ്മാനിക്കുന്നു
കോട്ടയം: സംസ്ഥാനതല ഇന്റര്‍പോളി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കാസര്‍കോട് ഗവ. പോളിടെക്നിക് കോളജ് ടീം ചാമ്പ്യന്മാരായി. പാരിപ്പള്ളി യു.കെ.എഫ് ടീമിനെയാണ് പരാജയപ്പെടുത്തിയത്. കോട്ടയം ഗവ. പോളിടെക്നിക് കോളജ് ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ് കോട്ടയം ഗവ. മെഡിക്കല്‍ കോളജ് മൈതാനത്താണ് നടത്തിയത്. മൂന്നാം സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ ആറ്റിങ്ങല്‍ പോളിടെക്നിക് ടീം പന്തളം എന്‍.എസ്.എസ് പോളി ടീമിനെ പരാജയപ്പെടുത്തി. മികച്ച ബാറ്റ്സ്മാനായും മോസ്റ്റ് വാല്യൂബിള്‍ പ്ലേയര്‍ ആയും കാസര്‍കോട് പോളിടെക്നിക് കോളജ് ടീമിലെ മനോജിനെ തെരഞ്ഞെടുത്തു. പാരിപ്പള്ളി യു.കെ.എഫ് ടീമിലെ ആദിത്യനാണ് മികച്ച ബൗളര്‍. കോട്ടയം ഗവ. പോളിടെക്നിക് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.ഡി. ആഷ സമ്മാനദാനം നടത്തി.
കോട്ടയം മെഡിക്കല്‍ കോളജിലെ കായിക വിഭാഗം മേധാവി മനോജ് മാത്യു, പോളി സംസ്ഥാന സ്പോര്‍ട്സ് സെക്രട്ടറി മുഹമ്മദ് ഷിജു, ജോയിന്റ് സെക്രട്ടറി നെഗുല്‍ ബ്രൈറ്റ്, ഡോ. ആര്. അനീഷ്, വി. ശ്യാംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.