അമൽ ജ്യോതി കോളജ് അരീന 2026 ബാസ്കറ്റ്ബാൾ കിരീടം നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ്
കോളജ് ടീം ട്രോഫിയുമായി
കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി എൻജിനീയറിങ് കോളജിൽ നടന്ന സംസ്ഥാനതല ബാസ്കറ്റ്ബാൾ ടൂർണമെന്റ് അരീന 2026 കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സ്വന്തമാക്കി. തൃശൂർ ശ്രീ കേരളവർമ കോളജിന് രണ്ടാംസ്ഥാനവും എറണാകുളം സെന്റ് ആൽബർട്ട്സ് കോളജിന് മൂന്നാം സ്ഥാനവും ലഭിച്ചു. ഒന്നാം സ്ഥാനത്തെത്തിയ ടീമിന് 25,000 രൂപയും എവറോളിങ് ട്രോഫിയും രണ്ടാം സ്ഥാനത്തെത്തിയ ടീമിന് 12,500 രൂപയും എവറോളിങ് ട്രോഫിയും മൂന്നാമതെത്തിയ ടീമിന് 6000 രൂപയും എവറോളിങ് ട്രോഫിയും സമ്മാനമായി ലഭിച്ചു.
ക്രൈസ്റ്റിലെ ഇരിഞ്ഞാലക്കുടയുടെ എസ്. ദീപകാണ് ബെസ്റ്റ് പ്ലെയർ. സമാപന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി വിശാൽ ജോൺസൺ സമ്മാനങ്ങൾ വിതരണം ചെയ്തു. കോളജ് ഗവേണിങ് ബോഡി ചെയർമാൻ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഡയറക്ടർ ഫാ. ഡോ. റോയി എബ്രഹാം പഴേപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, ദീപക് പി. ബാബു (കണ്ടന്റ് പാർട്ടണർ ജൂനിയർ ബാസ്കറ്റ് ബാൾ അസോ.) എന്നിവർ സംബന്ധിച്ചു.
കേരളത്തിലെ ആർട്സ്, എൻജിനീയറിങ് കോളജുകളിൽ നിന്നായി 11 ടീമുകളാണ് പങ്കെടുത്തത്. അമൽ ജ്യോതി കോളജ് സ്റ്റുഡന്റ്സ് കൗൺസിലിന്റെയും കായിക വിഭാഗത്തിന്റെയും ആഭിമുഖ്യത്തിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.