ദിലീപ്, വിശ്വജിത്ത്
Posted On
date_range Updated On
date_range പച്ചക്കറിവണ്ടി മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ
കോട്ടയം: പച്ചക്കറി വണ്ടി മോഷ്ടിച്ച കേസിലെ പ്രതികളെ പിടികൂടി. പുതുപ്പള്ളി മാളിയേക്കൽ ദിലീപ് എം. പ്രദീപ് (22), പുതുപ്പള്ളി വെട്ടിമറ്റം വിശ്വജിത്ത് (20) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി പ്രതികൾ ഇരുവരും ചേർന്ന് വിശ്വജിത്തിന്‍റെ പെട്ടി ഓട്ടോറിക്ഷയിൽ കാഞ്ഞിരത്തുംമൂട് ഭാഗത്ത് കിടന്നിരുന്ന പച്ചക്കറി അടങ്ങുന്ന ഉന്തുവണ്ടി കയറ്റി കൊണ്ടുപോവുകയായിരുന്നു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് എസ്.എച്ച്.ഒ യു. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.