Posted On
date_range Updated On
date_range ഏഴാച്ചേരിയില്‍ തെരുവുനായ്ക്കള്‍ ആടിനെ കൊന്നു
രാമപുരം: തെരുവുനായ്ക്കള്‍ ആടിനെ കടിച്ചുകൊന്നു. ഏഴാച്ചേരി ചാലില്‍ സുകുമാരന്‍റെ ആടിനെയാണ് തെരുവുനായ്ക്കള്‍ കൊന്നത്. വ്യാഴാഴ്ച വൈകീട്ട് 4.30 നാണ് ആക്രമണമുണ്ടായത്.ആടുകളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് സുകുമാരന്‍ പറമ്പില്‍ ചെന്നു നോക്കിയപ്പോഴാണ് ചത്തനിലയില്‍ കണ്ടത്.
കൂടെയുള്ള ആട്ടിന്‍ കുഞ്ഞുങ്ങളെ നായ്ക്കള്‍ ആക്രമിക്കാന്‍ തുടങ്ങിയപ്പോഴേക്കും സുകുമാരന്‍ ഇവയെ എടുത്ത് വീട്ടിനുള്ളില്‍ കയറി. വീട്ടിനുള്ളിലും കയറിയ തെരുവുനായ്ക്കളെ തുരത്തി ഓടിക്കുകയായിരുന്നു.
ഏതാനും നാളുകള്‍ക്ക് മുമ്പ് തെരുവു നായ്ക്കള്‍ ഈ ആടിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അതില്‍നിന്ന് സുഖം പ്രാപിച്ച് വന്നപ്പോഴാണ് വീണ്ടും ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.