Posted On
date_range Updated On
date_range എസ്.എസ്.എല്‍.സി, പ്ലസ് ടു: ജില്ലയിൽ 18,705 പേർ
കോട്ടയം: എസ്.എസ്.എൽ.സി പരീക്ഷക്ക് തിങ്കളാഴ്ച തുടക്കമാകും. ജില്ലയില്‍ ഇത്തവണ പരീക്ഷയെഴുതുന്നത് 18,705 വിദ്യാർഥികളാണ്. ഇതിൽ 9179 ആൺകുട്ടികളും 9526 പെൺകുട്ടികളുമാണ്. കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമല്‍ സ്കൂളിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത്- 393 പേർ. ഏറ്റവും കുറവ് പുന്നത്തുറ സെന്റ് ജോസഫ് എച്ച്.എസിലാണ്- മൂന്നുപേർ.
ഇത്തവണ ആണ്‍കുട്ടികളില്‍ 69 പേരുടെ വർധനയുണ്ടായപ്പോള്‍ പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞു. 120 പെൺകുട്ടികളാണ് കുറഞ്ഞത്. രാവിലെ 9.30 മുതലാണ്. പരീക്ഷ. മാർച്ച് 26ന് സമാപിക്കും. ഉച്ചക്കുശേഷം പ്ലസ് ടു പരീക്ഷകളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.