പിടിച്ചെടുത്ത നിരോധിത പുകയില ഉൽപന്നങ്ങൾ
262 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി വീട്ടമ്മ പിടിയിൽ
പാലാ: രാമപുരം പൂവക്കുളത്ത് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 262 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി വീട്ടമ്മ പിടിയിൽ. പൂവക്കുളം വാചാലിൽ നിർമല രവിയുടെ വീട്ടിലും വീടിനോട് ചേർന്നുള്ള കടയിലും രാമപുരം പൊലീസ് നടത്തിയ പരിശോധനയിലാണ് വിൽപനക്കായി സൂക്ഷിച്ച ഹാൻസ് പിടികൂടിയത്. ഇവർക്കെതിരെ കേസെടുത്തു.
പാലാ ഡിവൈ.എസ്.പി. കെ. സദന്‍റെ നിർദേശപ്രകാരം രാമപുരം സി.ഐ. റിച്ചാർഡ് വർഗീസിന്‍റെ നേതൃത്വത്തിലാണ് രാമപുരം പൊലീസും സി.ഐയുടെ ഷാഡോ പൊലീസും സംയുക്ത പരിശോധന നടത്തിയത്. എസ്.ഐ സാബു ആന്‍റണി, സീനിയർ സി.പി.ഒ രാജേഷ്, സി.പി.ഒ ശരണ്യ, ഡ്രൈവർ സി.പി.ഒ രഞ്ജിത്ത് എന്നിവരും സി.ഐയുടെ പ്രത്യേക ഷാഡോ സംഘത്തിലെ അംഗങ്ങളായ വിഷ്ണു, ഷിജു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ലഹരിമരുന്ന് വിൽപന തടയുന്നതിന്‍റെ ഭാഗമായി പ്രദേശത്ത് പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.